കാസർകോട് മൂന്ന് യുവതികളെ കാണാതായി

0
137

കാ​ഞ്ഞ​ങ്ങാ​ട്: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്ന് യു​വ​തി​ക​ളെ കാ​ണാ​താ​യി. ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ജീ​വ​ന​ക്കാ​രി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. മു​റി​യ​നാ​വി​യി​ലെ 20കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഹോ​സ് ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​മ്മ​ക്കൊ​പ്പം മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ൽ നി​ന്നും വ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ബ​സി​റ​ങ്ങി​യ മ​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. വെ​ള്ള​രി​ക്കു​ണ്ട് പ്ലാ​ച്ചി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 20കാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 2.30നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ​ത്. ഇ​റ​ങ്ങി​യ ഉ​ട​ൻ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ​കൂ​ടെ പോ​യ​താ​യി സം​ശ​യ​മു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Also Read:സൗജന്യ ബസ്‌യാത്ര, അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍

കീ​ഴൂ​ർ സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യെ കാ​ണാ​താ​യ​താ​യി മ​റ്റൊ​രു പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ നാ​ലി​നും ആ​റി​നു​മി​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്. അ​തേ​സ​മ​യം, കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കൂ​ടെ പോ​യ​താ​യി സം​ശ​യി​ക്കു​ന്നു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ മേ​ൽ​പ്പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here