കുമ്പള : ബംബ്രാണ ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളജ് എട്ടാം വാർഷികവും രണ്ടാം സനദ്ദാന സമ്മേളനവും വെള്ളിയാഴ്ചമുതൽ 21വരെ നടക്കും. വെള്ളിയാഴ്ച രണ്ടിന് ജമാഅത്ത് പ്രസിഡന്റ് ബാപ്പുക്കുട്ടി ഹാജി പതാക ഉയർത്തും. രാത്രി ഏഴിന് മജ്ലിസുന്നൂർ ആത്മീയസംഗമം കെ.എസ്. അലി തങ്ങൾ ഉദ്ഘാടനം ചെയ്യും.
യൂസുഫ് ഹാജി നായിക്കാപ്പ് അധ്യക്ഷനാകും. 20-ന് രാവിലെ 10-ന് വിദ്യാർഥി സംഗമം കെ.എസ്. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഉത്തരമേഖല ഖുർആൻ പാരായണ മത്സരം. തുടർന്ന് മതപ്രഭാഷണം ജഅഫർ സ്വാദിഖ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
21-ന് രാവിലെ 10-ന് ഖത്മുൽ ഖുർആൻ പ്രാർഥനാ സദസ്സിന് ബി.കെ. അബ്ദുൾ ഖാദർ അൽ ഖാസിമി നേതൃത്വം നൽകും. വൈകിട്ട് നാലിന് കുടുംബസംഗമം കെ.എസ്. ശമീം തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സമാപന സമ്മേളനം പാണക്കാട് മുഖ്താറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് ബാപ്പുക്കുട്ടി ഹാജി അധ്യക്ഷനാകും.
സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സനദ്ദാനം നടത്തുമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജുനൈദ് ഫൈസി, ബാപ്പുക്കുട്ടി ഹാജി, ഒ.എം. യൂസുഫ്, എം.പി. മുഹമ്മദ്, എം.പി. ഖാലിദ്, കെ.എസ്. ഫഹദ്, മുഹമ്മദ് മൊഗർ, അബ്ദുള്ള അല്ലിക്ക എന്നിവർ പങ്കെടുത്തു.