കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരിക്കെതിരെ പരാതിയുമായി ഡോക്ടര്‍മാര്‍. എംഎല്‍എ മോശംപരാമര്‍ശം നടത്തിയെന്ന് പരാതി. നിങ്ങളുടെ സ്വഭാവംകൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന് പറഞ്ഞുവെന്ന് ആക്ഷേപം. ഭര്‍ത്താവിന് ചികില്‍സതേടിയാണ് എംഎല്‍എ കാഷ്വാലിറ്റിയിലെത്തിയത്. അതേസമയം, ഡോക്ടര്‍മാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎല്‍എ. ഭര്‍ത്താവിനെ തൊട്ടുനോക്കി ഡോക്ടര്‍ മരുന്നുകുറിച്ചെന്ന് കെ.ശാന്തകുമാരി. തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതാണ് ചോദ്യംചെയ്തത്. രോഗിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് എംഎല്‍എ. ഗുരുതരരോഗമുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയെന്ന് ഡോക്ടര്‍മാര്‍