ഉപ്പള: സീതാംഗോളിയിൽ നടന്ന കുടുംബശ്രീ പരിപാടിയിൽ ഉദ്‌ഘാടനകനായി എത്തിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ മാലിന്യ കാര്യത്തിൽ വിമർശിച്ചപ്പോൾ മന്ത്രിയുടെ മൂക്കിന് താഴെ പരിപാടി സംഘടിപ്പിച്ച കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്തിൽ മാലിന്യം കുന്ന് കൂടി ജനരോഷത്തിനടയാക്കിയ സംഭവ വികാസങ്ങൾ അറിഞ്ഞില്ലെന്ന് നടിച്ചെത് മന്ത്രിയുടെ ഇരട്ടത്താപ്പാണെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു.
കാസറഗോഡ് ജില്ലയിലെ യൂഡിഎഫ് ഭരിക്കുന്ന ചില പഞ്ചായത്തുകൾ മാലിന്യ വിഷയത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ചില്ലെന്ന് വിമർശിക്കുമ്പോൾ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ മാലിന്യകാര്യത്തിൽ ഇന്നേവരെ യാതൊരു നടപടികളുമെടുത്ത് കാണാത്തത് മന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണന്ന് യോഗം വിലയിരുത്തി.
ഉപ്പള സി.എച്ച് സൗധത്തിൽ നടന്ന നേതൃയോഗത്തിൽ പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
എകെഎം അഷ്റഫ് എംഎൽഎ, ജില്ല ലീഗ് വൈ: പ്രസിഡണ്ട് എം.ബി യൂസുഫ് ബന്തിയോട്, സെക്രട്ടറി ഹാരിസ് ചൂരി, മണ്ഡലം ട്രഷറർ സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ അൽമശ്ഹൂർ, അബ്ദുല്ല മാദേരി, പി.എം സലീം, അന്തുഞ്ഞി ഹാജി ചിപ്പാർ, എം.പി ഖാലിദ്, സിദ്ധീഖ് ഒളമുഗർ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു