മലയാളത്തില്‍ ബിരുദാനന്ദര ബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത; മുന്‍ എം.എല്‍.എ പ്രൊഫ. നബീസ ഉമ്മാള്‍ അന്തരിച്ചു

0
118

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോളേജ് അധ്യാപികയുമായിരുന്ന നബീസ ഉമ്മാള്‍ അന്തരിച്ചു. 92 വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയാണ് നബീസ ഉമ്മാള്‍.

1987ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്നും എം.വി. രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ അധ്യക്ഷയായിരുന്നു.

33 വര്‍ഷത്തെ അധ്യാപക ജീവിതത്തിനിടയില്‍ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. എ.ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ പണ്ഡിതയായിരുന്നു നബീസ ഉമ്മാള്‍.

ഭര്‍ത്താവ്: പരേതനായ എം.ഹുസൈന്‍കുഞ്ഞ്. മക്കള്‍: റഹിം (റിട്ട.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍), ലൈല (റിട്ട.ബി.എസ്.എന്‍.എല്‍), സലിം (കേബിള്‍ ടിവി), താര(അധ്യാപിക, കോട്ടന്‍ഹില്‍ ഹയള്‍സെക്കനന്‍ഡറി സ്‌കൂള്‍), പരേതരായ റസിയ, ഹാഷിം. മരുമക്കള്‍: ഷൈല (റിട്ട. പി.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടര്‍), സുലൈമാന്‍, മുനീറ, പരേതരായ കുഞ്ഞുമോന്‍, ഷീബ. ഖബറടക്കം വൈകീട്ട് അഞ്ചിന് മണക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here