സംഘപരിവാറുകാരിയെന്ന് അവകാശപ്പെടുകയും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തതിനെതുടര്‍ന്ന് 24 ന്യുസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടി വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു. ബി എം എസിന്റെ ഒരു പരിപാടിയില്‍ സംബന്ധിക്കവേ താന്‍ സംഘപരിവാറുകാരിയാണെന്ന് തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ട്വിന്റി ഫോര്‍ ന്യുസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് അവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇനിയുള്ള യാത്ര റിപ്പോര്‍ട്ടര്‍ ടി വിക്കൊപ്പം എന്ന് പറഞ്ഞു സുജയ ഫേസ് ബുക്ക് പോസ്റ്റിട്ടതോടെയാണ് പുതിയ കൂടുമാറ്റം ലോകം അറഞ്ഞിത്.
അവരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്്. ട്വിന്റി ഫോര്‍ ന്യുസിന്റെ ഓഫീസിലേക്ക് ബി എം എസ് മാര്‍ച്ച് നടത്തുകവരെയുണ്ടായി. ഇതേ തുടര്‍ന്ന് മാനേജ്‌മെന്റ് ഇടപെട്ട് അവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയുമുണ്ടായി. സസ്‌പെന്‍ഷന്‍ നിര്‍ദേശം നല്‍കിയ എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുംവലിയ തോതില്‍ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.
സസ്‌പെന്‍ഷന്‍ പന്‍വലിച്ച ശേഷം അവര്‍ ചാനലില്‍ നിന്നും രാജിവയ്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടര്‍ ടി വി കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റത്്. നികേഷ് കുമാര്‍ ചാനലിന്റെ തലപ്പത്ത് തുടരും എന്നാണ് വ്യക്തമാകുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ നികേഷിന് സി പി എം സീറ്റു നല്‍കുമെന്നും കേള്‍ക്കുന്നു. മീഡിയാവണ്ണില്‍ നിന്നും ഇറങ്ങിയ സ്മൃതി പരുത്തിക്കാടാണ് റിപ്പോര്‍ട്ടറിന്റെ എക്‌സിക്കുട്ടീവ് എഡി