കൊച്ചി: എ ഐ ക്യാമറ ക്രമക്കേട് ആരോപിച്ച് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിനിടെ ട്രാഫിക് ക്യാമറയാണ് കൊട്ടകൊണ്ട് മറച്ചതെന്ന സോഷ്യൽ മീഡയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് പി കെ ഫിറോസ് രംഗത്ത്. മറ്റൊരാളുടെ ക്രഷർ ചൂണ്ടിക്കാണിച്ച് തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു പ്രവാസി മലയാളിയിൽ നിന്നും അമ്പത് ലക്ഷം തട്ടിയെടുത്തത് പോലെ എ ഐ ക്യാമറ ചൂണ്ടിക്കാണിച്ച് അമ്പുക്ക സി സി ടി വി ആണെന്ന് സൈബർ സഖാക്കളെ വിശ്വസിപ്പിച്ചിരിക്കുകയാണ് ചിലരെന്നാണ് ഫിറോസ് പറയുന്നത്. തേഞ്ഞ് പോയ സൈബർ സഖാക്കൾക്കായി നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നതായും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പരിഹസിച്ചു. എ ഐ ക്യാമറയാണ് താൻ കൊട്ട കൊണ്ട് മറച്ചതെന്നതിന്‍റെ വിവരങ്ങളും ഫിറോസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
ഫിറോസിന്‍റെ കുറിപ്പ്
മറ്റൊരാളുടെ ക്രഷർ ചൂണ്ടിക്കാണിച്ച് തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു പ്രവാസി മലയാളിയിൽ നിന്നും അമ്പത് ലക്ഷം തട്ടിയെടുത്തത് പോലെ AI കാമറ ചൂണ്ടിക്കാണിച്ച് അമ്പുക്ക CCTV ആണെന്ന് സൈബർ സഖാക്കളെ വിശ്വസിപ്പിച്ചിരിക്കുകയാണ്. തേഞ്ഞ് പോയ സൈബർ സഖാക്കൾക്കായി നിങ്ങൾക്കാദരാഞ്ജലി നേരട്ടെ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു.
കൊട്ടകൊണ്ട് മറച്ചത് എഐ ക്യാമറയല്ലെന്ന സൈബർ തർക്കത്തിൽ മറുപടിയുമായി ഫിറോസ്, പ്രതിഷേധ പരിപാടിക്കിടെ… #pkfiros #cctv #AICamera