പണ്ട് മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യ അലീസ ഹീലി പറഞ്ഞ ഒരു സംഭവമുണ്ട്. താനും ഭർത്താവ് സ്റ്റാർക്കും കൂടി കാപ്പി കുടിച്ചുകൊണ്ട് ഇരുന്ന സമയത്ത് ഒരു ചെറുപ്പക്കാരൻ ക്രിക്കറ്റർ തന്നെ സ്വയമ് പരിചയപെടുത്തികൊണ്ട് പറഞ്ഞു- ” ഞാൻ വിരാട് കോഹ്ലി. ലോക ക്രിക്കറ്റിലെ അടുത്ത ഏറ്റവും വലിയ പേര്.ആ പയ്യൻ പോയി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞ തമാശ ഓർത്ത് തങ്ങൾ ചിരിച്ചു എന്നും എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം അവൻ പറഞ്ഞത് പോലെ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേര് അവനായി മാറിയെന്നും. എത്രത്തോളം മികച്ച താരം ആണെങ്കിലും വലിയ ആത്മവിശ്വാസത്തോടെ ലോക ക്രിക്കറ്റിലെ അടുത്തതായി ചർച്ചചെയ്യപ്പെടാൻ പോകുന്ന പേര് തന്റെ ആയിരിക്കും പറയാൻ തന്റേടം പോരാ. എന്നാൽ അങ്ങനെയുള്ള ആത്മവിശ്വാസത്തിന്റെ പേരാണ് വിരാട് കോഹ്ലി.
സ്വന്തം കഴിവിലും രീതികളിലും അയാൾക്ക് നല്ല വിശ്വാസമുണ്ട്. ആരുംതന്നെ വെല്ലുവിളിച്ചുകൊണ്ട് ജയിക്കാൻ അയാൾ സമ്മതിക്കില്ല. ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ അയാളുടെ ഈ രീതി അറിയാവുന്നവരിൽ ചിലർ അങ്ങനെ അദ്ദേഹത്തെ വെല്ലുവിളിച്ചു അതും അയാളുടെ ഇഷ്ട മന്നായ ബാംഗ്ലൂരിൽ വെച്ച് . മത്സരം തോറ്റാൽ ആ സ്പിരിറ്റിൽ എടുക്കുന്ന കോഹ്ലി പക്ഷെ തന്റെ മണ്ണിൽ വന്നിട്ട് ഷോ ഇറക്കി മടങ്ങുന്നവരെ വെറുതെ വിടില്ല. ലക്നൗ പരിശീലകനും മുഖ്യ ശത്രുവുമായ ഗംഭീർ ബാംഗ്ലൂരിനെ ആദ്യ പാദ മത്സരത്തിൽ തോൽപ്പിച്ച ശേഷം ബാംഗ്ലൂരിനെ കാണികളോട് നിശബ്ദരായി ഇരിക്കാൻ പറഞ്ഞിരുന്നു, ആവേഷ് ഖാൻ ഹെൽമെറ്റ് എറിഞ്ഞ് വിജയം ആഘോഷിച്ചു, നിക്കോളാസ് പൂരനും രവി ബിഷ്‌ണോയിയും ആഹ്ളാദിച്ചിരുന്നു. ആ വിജയവും ആഘോഷവും എല്ലാവരും മറന്നതാണ്.
എന്നാൽ അതൊന്നും മറക്കാതെ ഇരിക്കുന്ന സാക്ഷാൽ വിരാട് കോഹ്ലി എതിർ മടയിൽ പോയി പണിയുന്നതിന് തന്ത്രം ഒരുക്കി. ഇന്നലെ ചെറിയ റൺസ് പടുത്തുയർത്തി തോൽവിയെ മുന്നിൽ കണ്ട ബാംഗ്ലൂർ പക്ഷെ അതെ നാണയത്തിൽ എതിരാളികളെ ഒതുക്കി. തങ്ങളുടെ മണ്ണിൽ വന്നിട്ട് ഗംഭീറും നിക്കോളാസും ബിഷ്‌ണോയിയും നടത്തിയ അതെ ആഘോഷമാണ് കോഹ്ലി പകർത്തിയത്.