ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിവിധ കായികമേഖലയിലെ പ്രമുഖര്‍ രംഗത്തെത്തി. വീരേന്ദര്‍ സെവാഗ്, നിഖാത്ത് സരീന്‍, ഇര്‍ഫാന്‍ പഠാന്‍, സാനിയാ മിര്‍സ, ഹര്‍ഭജന്‍ സിങ്, കപില്‍ദേവ്, നീരജ് ചോപ്ര, അഭിനവ് ബിന്ദ്ര തുടങ്ങിയവരാണ് പിന്തുണയുമായെത്തിയത്.
താരങ്ങളുടെ പ്രതികരണങ്ങളിലൂടെ…
രാജ്യത്തിനായി ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച, നമ്മുടെ പതാക ലോകവേദികളില്‍ ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ക്ക് റോഡിലിറങ്ങി പ്രതിഷേധിക്കേണ്ടിവന്നത് സങ്കടകരമാണ്. ഗുരുതരമായ വിഷയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. അതില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. കളിക്കാര്‍ക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷ – വീരേന്ദര്‍ സെവാഗ് (മുന്‍ ക്രിക്കറ്റ് താരം).
നമ്മുടെ ഒളിമ്പിക്, ലോകമെഡല്‍ ജേതാക്കളെ ഇങ്ങനെ കാണുന്നത് ഹൃദയഭേദകമാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നേട്ടമുണ്ടാക്കി ഇവര്‍ രാജ്യത്തെ സേവിക്കുന്നവരാണ്. സമരം ചെയ്യുന്ന കായികതാരങ്ങള്‍ക്ക് എത്രയും വേഗം നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. – നിഖാത്ത് സരീന്‍ (ഇന്ത്യന്‍ ബോക്സര്‍).
മെഡലുകള്‍ നേടുമ്പോള്‍ മാത്രമല്ല. ഇന്ത്യന്‍ താരങ്ങള്‍ എല്ലായ്പ്പോഴും നമ്മുടെ അഭിമാനമാണ്. – ഇര്‍ഫാന്‍ പഠാന്‍ (ക്രിക്കറ്റര്‍).
ഒരു കായികതാരം എന്നനിലയിലും സ്ത്രീ എന്നനിലയിലും സമരം കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. താരങ്ങള്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയപ്പോള്‍ നമ്മളെല്ലാവരും ആഘോഷിച്ചതാണ്. അവര്‍ക്കേറ്റവും ദുഷ്‌കരമായ സമയത്താണിപ്പോള്‍ സമരം ചെയ്യുന്നത്. ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ ഉന്നയിക്കുന്നത്. എല്ലാവരും അവരോടൊപ്പം നില്‍ക്കണം. ഉടന്‍ നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. – സാനിയാ മിര്‍സ (മുന്‍ ടെന്നീസ് താരം).
ഒരു കായികതാരം എന്നനിലയിലും സ്ത്രീ എന്നനിലയിലും സമരം കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. താരങ്ങള്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയപ്പോള്‍ നമ്മളെല്ലാവരും ആഘോഷിച്ചതാണ്. അവര്‍ക്കേറ്റവും ദുഷ്‌കരമായ സമയത്താണിപ്പോള്‍ സമരം ചെയ്യുന്നത്. ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ ഉന്നയിക്കുന്നത്. എല്ലാവരും അവരോടൊപ്പം നില്‍ക്കണം. ഉടന്‍ നീതിലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. – സാനിയാ മിര്‍സ (മുന്‍ ടെന്നീസ് താരം).
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമെല്ലാം ഇന്ത്യയുടെ അഭിമാനങ്ങളാണ്. രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്ന കാഴ്ച വേദനയുണ്ടാക്കുന്നു. അവര്‍ക്ക് നീതിലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. – ഹര്‍ഭജന്‍ സിങ് (ക്രിക്കറ്റര്‍).
നീതിക്കുവേണ്ടി കായികതാരങ്ങള്‍ തെരുവിലിറങ്ങേണ്ടിവരുന്നത് ഹൃദയഭേദകമാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ പരിശ്രമിച്ചവരാണ് അവരെല്ലാം. ഓരോ അത്ലറ്റിന്റെയും അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഇത് ഗുരുതരമായ വിഷയമാണ്. സുതാര്യമായി ഇടപെട്ട് നീതി ഉറപ്പാക്കാന്‍ അധികാരികള്‍ ഉടന്‍ തയ്യാറാകണം. – നീരജ് ചോപ്ര (ഒളിമ്പിക് സ്വര്‍ണജേതാവ്).
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെതിരായ പീഡന ആരോപണങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കേണ്ടിവരുന്നത് ആശങ്കാജനകമാണ്. സമരം ചെയ്യുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു. കായികതാരങ്ങളുടെ ആശങ്കകള്‍ കേള്‍ക്കണം. കായികതാരങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ തടയാനും നടപടികളുണ്ടാകണം. കളിക്കാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കണം. – അഭിനവ് ബിന്ദ്ര (ഒളിമ്പിക് സ്വര്‍ണജേതാവ്).
അവര്‍ക്ക് എന്നെങ്കിലും നീതിലഭിക്കുമോ? – കപില്‍ദേവ് (മുന്‍ ക്രിക്കറ്റ് താരം).