സോളർ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ; കാർ സമീപം

0
203

കായംകുളം∙ റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

അതേസമയം, ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

LEAVE A REPLY

Please enter your comment!
Please enter your name here