കേരള യാത്രക്ക് വൻ തുക ചുമത്തിയ കർണാടക പൊലീസ് നടപടിയെ കുറിച്ച് മഅ്ദനിക്ക് പറയാനുള്ളത്…

0
209

കേരള യാത്രക്ക് വൻ തുക ചുമത്തി കർണാടക പൊലീസ് നടപടിയെ കുറിച്ച് തനിക്ക് പറയാനുള്ളത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി വോയ്സ് മെസേജിലൂടെ പങ്കു​വെച്ചു. മഅ്ദനി പറയുന്നതിങ്ങ​​നെ:“ ഞാൻ ശാരീരികമായി വിഷമകരമായ അവസ്ഥയിലാണ്. അതിനാൽ, കഴിഞ്ഞ കുറെ ദിവസമായി എനിക്ക് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോഴ​ത്തെ വിവരം നിങ്ങളും കൂടി അറിഞ്ഞിരിക്കണമെന്നതു​കൊണ്ടാണ് ഈ വോയ്സ് ഇടുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച സുപ്രീകോടതിയിൽ നിന്നും കേരളത്തിലേക്ക് പോകാനുള്ള അനുമതി കിട്ടി. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബാംഗ്ലൂർ സിറ്റി ​പൊലീസ് കമ്മീഷണറെ കണ്ട് അനുമതി കോപ്പി കൈമാറി. വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തും കൈമാറി. എന്നാൽ, ഒരാഴ്ചയായി ഇക്കാര്യത്തിൽ വേണ്ട നടപടികളൊന്നും ഉണ്ടായില്ല. മറിച്ച്, അവർ ഓരോ കാര്യങ്ങൾ ചോദിച്ച് കൊണ്ടെയിരുന്നു. താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങിയ രേഖകളാണ് പൊലീസ് ആവശ്യപ്പെട്ട് കൊണ്ടിരുന്നത്.

അതെല്ലാം അവർക്ക് യാഥാസമയം നൽകി. വിമാനമാർഗം യാത്രപാടില്ല, ആശുപത്രിയിൽ പോകാൻ പാടില്ല, അൻവാർശ്ശേരിയിലേക്ക് പോകരുത്, ഏറണാകുളത്ത് താമസിക്കണം, മരണാസന്നനായ ബാപ്പയെ ഏറാണകു​ളത്ത് കൊണ്ടുവരണം എന്നിങ്ങനെ ഉപദ്രവിക്കുന്ന നിരവധികാര്യങ്ങൾ അവർ ഉന്നയിച്ച് ​കൊണ്ടേയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് പോകാനുള്ള അനുമതി നൽകുന്നത്.

ഇന്നലെ ഒരു പേപ്പർ കൊണ്ടുതന്നിരുന്നു. അത്, കന്നടയിലായിരുന്നു. അത്, മനസിലാകാത്തതിൽ ട്രാൻസലേറ്റ് ചെയ്തുതരാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇംഗ്ലീഷിൽ ലഭിക്കുന്നത്. അതിൽ പറയുന്നത്, വളരെ വിചിത്രമായ കാര്യങ്ങളാണ്. ഏതാണ്ട് 60 ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്നാണ് പറയുന്നത്. ഇതിൽ ഒതുങ്ങില്ല. കാരണം, പൊലീസുകാരുടെ ഭക്ഷണം, താമസം അങ്ങ​നെ വരുമ്പോൾ ഒരു കോടിരൂപയിലധികം വരും.

ദിവസം രണ്ടും മൂന്നും പ്രാവശ്യം സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഇവിടുത്തെയും കേരളത്തിലെയും ഡോക്ടർമാർ പറയുന്നത്, തല​യിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ പൂർണമായും നിന്നു കൊണ്ടിരിക്കുകയാണെന്നാണ്. ഏത്, നിമിഷം വീണുപോയാക്കും. അതിന് പരിഹാരമായി ചെയ്യേണ്ട ചികിത്സ തുടങ്ങിയവയ്ക്ക് ശ്രമിക്കാനാണ് കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചത്. ഏതായാലും കർണാടക പൊലീസിന്റെ നിബന്ധനകളും മറ്റും അഭിഭാഷകർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. നീതിക്കായുള്ള ​പോരാട്ടം തുടരും. ഈ സാഹചര്യത്തിൽ എനിക്ക് പറയാനുള്ളത്, സർവ ശക്തനായ നാഥനോട് പ്രാർഥിക്കുക.

നമ്മൾ വലിയ പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തിൽ കഴിഞ്ഞിട്ടുള്ളതാണ്. നമ്മൾ മാത്രമല്ല, ഒട്ടനവധിയാളുകൾ ഇത്തരം പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. അതു​കൊണ്ട്, ക്ഷമയോടുകൂടി നാം ​​ഫെയ്സ് ചെയ്യുക. ഇതുവരെയുള്ള എല്ലാ കാര്യങ്ങൾക്കും നിയമത്തി​ന്റെ സഹായമാണ് നാം തേടിയിട്ടുള്ളത്. ആ പരിധി ഒരിഞ്ച് പോലും വിട്ടുപോകാതെയാണ് നീങ്ങിയിട്ടുള്ളത്.

ചികിത്സ കേരളത്തിൽ ലഭിക്കമെന്നാണ് ആഗ്രഹം. അതിലും പ്രധാനം ഏതാണ്ട് മരണാസന്നനായ പ്രിയപ്പെട്ട ബാപ്പായെ ഒന്നുകാണാനും കുറച്ച് സമയം ബാപ്പായോടൊപ്പം ചിലവഴിക്കാനുമുള്ള ​ആഗ്രഹമാണുള്ളത്. അതെങ്കിലും ഉണ്ടാവാൻ എല്ലാവരും ദു ആ ചെയ്യുക. ഇത്രയും കാലം കൂടെ നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയാണ്”.

LEAVE A REPLY

Please enter your comment!
Please enter your name here