മംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മംഗളൂരു മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാർഥി അൽത്താഫ് കുമ്പള പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ പത്രിക പിൻവലിച്ചതായി ആക്ഷേപം. സ്ഥാനാർഥിയെ പ്രചാരണത്തിന് കാണാത്തതിനെത്തുടർന്ന് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച പത്രിക പിൻവലിച്ചതായി നോട്ടീസ് ബോർഡിൽ കണ്ടത്.
അൽത്താഫ് ഈയിടെയാണ് ജെ.ഡി.എസിൽ ചേർന്നത്. ബി.എം.ഫാറൂഖ് എം.എൽ.സി ഒപ്പിട്ടു നൽകിയ ബി ഫോം ഉപയോഗിച്ച് സ്ഥാനാർഥിയായി പത്രിക നൽകുകയും ചെയ്തു. ഇദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ കോൺഗ്രസ് വിട്ട് ജെ.ഡി.എസിൽ ചേർന്ന മംഗളൂറു മുൻ മേയർ കെ.അൽത്താഫ് 3692 വോട്ടുകളാണ് നേടാനായത്