വാട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ്. എന്നാല്‍ ഈ ഡിസപ്പിയറിങ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്.
അയക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ആ സന്ദേശം സൂക്ഷിച്ച് വെക്കാതിരിക്കാനുമാണ് ഡിസപ്പിയറിങ് മെസേജ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചര്‍ ഓണ്‍ ചെയ്യുമ്പോള്‍ സന്ദേശം ലഭിക്കുന്നയാള്‍ക്ക് ഡിസപ്പിയറിങ് മെസേജ് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. അപ്പോള്‍ പിന്നെ എന്താണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചറിന്റെ പ്രയോജനം എന്ന സംശയം ഉണ്ടാവാം.
പക്ഷെ, നിങ്ങള്‍ ഡിസപ്പിയറിങ് സന്ദേശം കീപ്പ് ചെയ്യുന്നുവെങ്കില്‍ അക്കാര്യം സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും. കീപ്പ് ചെയ്യുന്ന സന്ദേശം ഓട്ടോമാറ്റിക് ആയി ചാറ്റ് വിന്‍ഡോയില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല. അതേസമയം സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കീപ്പ് ചെയ്യുന്നതില്‍ താല്‍പര്യം ഇല്ലെങ്കില്‍ അത് അയച്ചയാള്‍ക്ക് വേണ്ടെന്ന് വെക്കാം. അതായത് നിങ്ങളുടെ സന്ദേശം ഗ്രൂപ്പിലെ മറ്റൊരാള്‍ കീപ്പ് ചെയ്താല്‍ അത് അണ്‍കീപ്പ് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരം ഉണ്ടാവും. ഗ്രൂപ്പ് ചാറ്റുകളിലാണ് ഇത് ഏറെ പ്രയോജനം ചെയ്യുക.