ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി്അമിത്ഷാ, കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജ്ജുവുമായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയുമായും കൂടിക്കാഴ്ച നടത്തി. ഏകീകൃത സിവില്‍ കോഡ് നിയമനിര്‍ാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏകീകൃത സിവില്‍ കോഡ് വിഷയം നിയമ നിര്‍മാണ സഭകളുടെ പരിധിയില്‍ വരുന്നതാണെന്ന് സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ കേന്ദ്ര നിയമ കമ്മീഷന് ഈ വിഷയം വിട്ടിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏകീകത സിവല്‍ കോഡിനെ പുതിയ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്.
പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച്് ബി ജെ പിക്കെതിരെ ഒററ രാഷ്ട്രീയ പ്‌ളാററ്‌ഫോമായി ബി ജെ പി യെ നേരിടുകായാണെങ്കില്‍ ഏകീകൃത സിവില്‍ കോഡ് പോലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ബി ജെ പിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നറപ്പാണ്. അതിന്റെ സൂചനയാണ് ഇന്ന് നടന്ന യോഗമെന്നും പറയപ്പെടുന്നു