’42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി, തളർന്നുവീഴുമ്പോഴും പ്രസം​ഗം തുടർന്നു’; അമിത്ഷാക്കെതിരെ കോൺ​ഗ്രസ്

0
205

ഭോപ്പാൽ: അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ്. പൊതുയോ​ഗത്തിൽ സൂര്യാഘാതമേറ്റ് 11 പേർ മരിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം.  42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി. ആളുകൾ തളർന്നുവീഴുമ്പോഴും  പ്രസംഗം തുടർന്നുകൊണ്ടിരുന്നു. ഇത് മാധ്യമങ്ങളാരും ചർച്ച ചെയ്യുന്നില്ലെന്നും വിമർശനം. ആൾക്കൂട്ടത്തെക്കുറിച്ചും ചൂടിനെക്കുറിച്ചും അമിത് ഷാ പറയുന്ന വീഡിയോ പങ്കുവെച്ചാണ് കോൺഗ്രസിന്റെ വിമർശനം.

മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൌണ്ടില്‍ വച്ച് സമ്മേളനം നടന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്. ചടങ്ങുകള്‍ കാണാനുള്ള കേള്‍ക്കാനുമുള്ള സംവിധാനങ്ങളും ഇരിക്കാനുള്ള സീറ്റുകളും പരിപാടിക്കായി ഒരുക്കിയിരുന്നുവെങ്കിലും കൊടും ചൂടില്‍ തണല്‍ ഇല്ലാത്ത സാഹചര്യമായിരുന്നു ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here