കാസർകോട്(www.mediavisionnews.in): ജില്ലാ പോലീസ് മേധാവിയുടെ വിവാദ സർക്കുലർ പിൻവലിക്കണമെന്ന് മുസ്‍ലിം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കാലകാലങ്ങളിലായി സർക്കാർ ജീവനക്കാർ നടത്തിയ അവകാശസമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അനുകൂല്യങ്ങളും സർക്കാരിന്റെ ഔദാര്യമാണെന്ന് വ്യാഖ്യാനിച്ച് സർക്കുലർ നൽകിയ ജില്ലാ പോലീസ് മേധാവി സർക്കാർ ജീവനക്കാരെയും സർവീസ് സംഘടനകളെയും അപമാനിച്ചിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജീവനക്കാരുടെ ശമ്പളം സർക്കാരിലേക്ക് കണ്ടെത്തുന്നതിന് നേരായ മാർഗങ്ങൾ സ്വീകരിക്കുന്നതിനും ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിനുംപകരം ഭീഷണിയുടെ സ്വരത്തിൽ ജീവനക്കാരെ സമീപിക്കുന്നത് ശരിയല്ലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും യോഗം വ്യക്തമാക്കി.
പ്രസിഡന്റ് എം.സി.ഖമറുദീൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, സി.ടി.അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., പി.ബി.അബ്ദുൽറസാഖ് എം.എൽ.എ., ടി.ഇ.അബ്ദുല്ല, എം.എസ്.മുഹമ്മദ് കുഞ്ഞി. എ.ജി.സി.ബഷീർ, അസീസ് മരിക്ക തുടങ്ങിയവർ സംസാരിച്ചു.