വാട്‌സ്ആപ്പ് ഒരേ സമയം രണ്ടു ഫോണുകളില്‍ ഉപയോഗിക്കാം; ‘കംപാനിയന്‍ മോഡ്’, പുതിയ ഫീച്ചര്‍

0
117

പഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് കംപാനിയന്‍ മോഡ് ഫീച്ചര്‍. ഒരേസമയം രണ്ട് ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറാണ് ‘കംപാനിയന്‍ മോഡ്’.

പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.23.8.2ലാണ് ഈ സേവനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കംപാനിയന്‍ മോഡിനെ കുറിച്ച് കേട്ടു തുടങ്ങിയിരുന്നു. ഇത് വികസിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

നിലവിലെ വാട്‌സ്ആപ്പ് അക്കൗണ്ടിനെ മറ്റൊരു ഫോണുമായി ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഒരേസമയം രണ്ട് ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

വാട്‌സ്ആപ്പില്‍ ലിങ്ക് എ ഡിവൈസ് ടാപ്പ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന രണ്ടാമത്തെ ഫോണില്‍ നിന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവര്‍ത്തനക്ഷമമാക്കേണ്ടത്. ചാറ്റ് ഹിസ്റ്ററിയുമായി സംയോജിപ്പിക്കുന്നതോടെ, ലിങ്ക് ചെയ്തിരിക്കുന്ന ഫോണുകളില്‍ സന്ദേശങ്ങളും കോളുകളും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here