കുവൈറ്റ്: കുവൈറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഗമവും അറബി ഭാഷ സമര അനുസ്മരണവും മംഗഫ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തി. പരിവാടി കുവൈറ്റ് കെഎംസിസി സംസ്ഥാന ചെയർമാൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉൽഘടനം ചെയ്തു. കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണോത്, വൈസ് പ്രസിഡന്റ് ഹാരിസ് വെള്ളിയോത്, ഖാലിദ് ഹാജി സെക്രെട്ടറി, റസാഖ് അയ്യൂർ, ട്രെഷറർ എം ആർ നാസ്സർ, കാസറഗോഡ് ജില്ലാ കെഎംസിസി നേതാക്കളായ ഹംസ ബല്ല, അബ്ദുകടവത്തു, കെപി കുഞ്ഞബ്ദുല്ലഹ്, .Dr മുഹമ്മദലി എന്നിവർ മുഖ്യ അതിഥികളായിരുന്നു.
മഞ്ചേശ്വരം മണ്ഡലം നേതാക്കളായ ഉമ്മർ ഉപ്പള, നാസ്സർ അമ്പാർ, സലിം തുരത്തി, സലിം സോങ്കാൽ, മുഹമ്മദ് മച്ചംപാടി, സീനിയർ നേതാക്കളായ ഇക്ബാൽ കൽമാട്ട, സൈദാലി മള്ളങ്കൈ, മഹ്മൂദ് ഉപ്പള, റിയാസ് അയ്യൂർ, അബ്ദുള്ള അമ്പാർ എന്നിവർ പങ്കെടുത്തു.
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബഷീർ മുന്നിപ്പാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് പെർള ഖിറാഅത് പാരായണം ചെയ്തു. മൊയ്‌ദീൻ ബായാർ സ്വാഗത പ്രഭാഷണം നടത്തി. ഇസ്മായിൽ വെള്ളിയോത് ബദർ അനുസ്മരണവും ഭാഷ സമര അനുസ്മരണവും നടത്തി.
ശാഹുൽ ഹമീദ് ചേറുഗോളി നന്ദി രേഖപ്പെടുത്തിയ പരിപാടിയിൽ മഞ്ചേശ്വരം മണ്ഡലത്തിലെ കുവൈറ്റിൽ താമസിക്കുന്ന നൂറോളം പ്രവർത്തകർ പരിവാടിയിൽ പങ്കെടുത്തു.