മംഗൽപ്പാടി: കരുണ കൊതിക്കുന്ന ചുറ്റുമുള്ളവർക്ക് ഹൃദയം തൊട്ട് പരിമളം വിതയ്ക്കുന്ന ചെറുഗോളി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എ.കെ.എം അഷ്റഫ് അവകാശപ്പെട്ടു.
മംഗൽപാടി പഞ്ചായത്ത് ചെറുഗോളി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റമളാൻ റിലീഫ് – ഇഫ്താർ സംഗമവും പാണക്കാട് മുഹമ്മദലി ഷിഹാബ് തങ്ങളുടെ നാമധേയത്തിൽ നൽകുന്ന അവാർഡ് കൈമാറ്റ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡിലെ മികച്ച ജീവ കാരുണ്യ പ്രവർത്തകനുള്ള മുഹമദലി ശിഹാബ് തങ്ങൾ അവാർഡ് ഹമീദ് കുഞ്ഞി എം.പി. ക്ക് എ.കെ.എം അഷ്റഫ് എം.എൽ.എ സമ്മാനിച്ചു. ഒരു നാടിൻ്റെ നൻമ മരമായ വിശാല മനസ്സിതിയുള്ള എല്ലാ അർഥത്തിലും ശിഹാബ് തങ്ങൾ സ്മാരക അവാർഡിന് നൂറ് ശതമാനം അർഹതയുള്ള ഹമീദ് കുഞ്ഞി എം.പി യെ പോലെയുള്ള ഒരു വ്യക്തിക്ക് അവാർഡ് ഈ പുണ്യ മാസത്തിൽ കൈമാറുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴച്ച വെക്കുന്നവർക്ക് പ്രചോദനo നൽകുവാൻ കാരണമാവുന്ന ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ തുടരുന്നമെന്നും അദ്ദേഹം ഉണർത്തി.
അറുപത്തി ആറോളം കുടുംബങ്ങൾക്ക് സ്നേഹ സാന്ത്വനമായി ഭക്ഷണ ക്വിറ്റും ഇരുപതോളം സഹോദരൻമാർക്ക് ലിബാസു റഹ്മ” പദ്ധതിയിലൂടെ പെരുന്നാൾ വസ്ത്രങ്ങളും നൂറ്റമ്പതോളം പേർക്ക് ഇഫ്താർ നോമ്പ് തുറയുമാണ് വാർഡ് കമ്മിറ്റിയുടെ കീഴിൽ റമളാൻ റിലീഫിലൂടെ നൽകുന്നത്.
ഭക്ഷണ കിറ്റിൻ്റെ ഉൽഘാടനം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ യൂസഫ് ബന്തിയോട് വാർഡ് പ്രസിഡൻ്റ് പുത്തച്ച അമ്പാറിന് നൽകി കൊണ്ടും ലിബാസു റഹ്മ – ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ വാർഡ് ജനറൽ സെക്രട്ടറി ഹസ്സൻ ചെറുഗോളിക്ക് നൽകിയും നിർവ്വഹിച്ചു. വാർഡിൽ നിന്നും ആദ്യമായി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി സ്ഥാനം ലഭിച്ച അബ്ദുള്ള മാദേരിയെ മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഹരാർപ്പണം നടത്തി.
ഖലീൽ ത്തലികുഞ്ഞിയുടെ ഖിറാഅത്തോടെ തുടങ്ങിയ സംഗമത്തിൽ മുസ്ലിം ലീഗ് വാർഡ് പ്രസിഡൻ്റ് പുത്തുച്ച അമ്പാർ അധ്വക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്ക, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സീനിയർ ഉപാധ്യക്ഷൻ അബ്ദുള്ള മാദേരി, പൈവളിക പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി സുൽഫിക്കർ കയ്യാർ, മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ബി.എം. മുസ്തഫ, എം.എസ്. എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് റമീസ് കുതിക്കോട്ടി എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി ഹസ്സൻ ചെറുഗോളി ,യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി നൗഫൽ ന്യൂയോർക്ക്, യൂത്ത് ലീഗ് വാർഡ് പ്രസിഡൻ്റ് ഖാദർ അമ്പാർ, എം.എസ്.എഫ് പഞ്ചായത്ത് ജോയൻ്റ് സെക്രട്ടറി മഹ്ഫൂസ് ചെറുഗോളി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി നേതാക്കളായ അൻസാർ തോട്ട, ഖാദർ മമ്മുഞ്ഞി അമ്പാർ, മുഹമ്മദ് ബജക്കുടൽ, ബഷീർ, സൈതലവി, സക്കരിയ്യ ഉദൈഫ, അഫ്നാസ്, കലന്ദർ, സിനാൻ, ഇർഫാൻ, അഫ്സൽ, ഹിഷാം, മുനൈസ്, അൻസിൽ, സിദാൻ, ഫാസിൽ, മുനീസ്, തുടങ്ങിയവർ നേതൃത്വം നൽകി.
റിലീഫ് കമ്മിറ്റി കോർഡിനേറ്റർ ഹമീദ് തോട്ട സ്വാഗതവും വാർഡ് യൂത്ത് ലീഗ് പ്രസിഡൻ്റ് ഖാദർ അമ്പാർ നന്ദിയും പറഞ്ഞു.