മാറ്റിയടിച്ചോ…. കാറില്‍പെട്രോളിന് പകരം ഡീസലടിച്ചോ?.. ആദ്യം ചെയ്യേണ്ടതെന്തെല്ലാം

0
236

ഇന്ധനം മാറിയടിച്ച് പണി മേടിച്ചുകൂട്ടിയവരാണോ നിങ്ങള്‍?… മിക്കവാറും പെട്രോള്‍ പമ്പ് ജീവനക്കാര്‍ കാര്‍ നോക്കിയും നമ്മളോട് ചോദിച്ചുമൊക്കെ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇന്ധനം നിറയ്ക്കാറുള്ളു എങ്കിലും ചില അവസരങ്ങളില്‍ അബദ്ധങ്ങള്‍ പറ്റാറുണ്ട്.

പെട്രോളിന് പകരം ഡീസലടിച്ചോ ഇനി നേരെ തിരിച്ചായാലും ഒന്ന് ഉറപ്പിച്ചോളൂ പണികിട്ടും. ഇങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ആദ്യം ബോധവാന്മാരാവേണ്ടത്.

ഡീസല്‍ കാറിലെ ഫ്യുവല്‍ ഇഞ്ചക്ഷന്‍ പമ്പ് ശരിയായി പ്രവര്‍ത്തിക്കാന്‍ ഡീസല്‍ ലൂബ്രിക്കേഷന്‍ പ്രോപ്പര്‍ട്ടി ആവശ്യമാണ്. എന്നാല്‍ ഈ വാഹനത്തില്‍ പെട്രോള്‍ അടിച്ചാല്‍ നിങ്ങളുടെ പോക്കറ്റ് കാലിയാകും വരെ പണി കിട്ടും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

ഇനി നിങ്ങളൊരു പെട്രോള്‍ കാറില്‍ ഡീസല്‍ ഒഴിച്ചാലും നിങ്ങളുടെ കൈയ്യില്‍ നിന്നും വലിയൊരു തുക പോകുമെന്ന കാര്യം ഉറപ്പാണ്. ഡീസല്‍ വാഹനത്തിന്റെ പെട്രോള്‍ ഫില്‍ട്ടറിനെ അടയ്ക്കുകയും സ്പാര്‍ക്ക് പ്ലഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ടത് വാഹനം സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുക, കീ ഊരി മാറ്റുക.

ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം തിരിച്ചറിയാറ്.
എന്നാല്‍ കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെങ്കിലോ? ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ ഊരി മാറ്റുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

അസ്വാഭാവികമായ ആക്‌സിലറേഷന്‍, മിസിംഗ്, എക്‌സ്‌ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക പോലുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം തന്നെയാണ് നിര്‍ണായക ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ നല്‍കാറ്. ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കാന്‍ പെട്രോളിന് സാധിക്കില്ല.

സാധാരണ വളരെ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരല്‍പം പെട്രോള്‍ കടന്നാല്‍ ഉടനടി കൂടിയ അളവില്‍ ഡീസല്‍ നിറയ്ക്കണമെന്ന് മാത്രം.

തെറ്റായി ഇന്ധനം നിറച്ചാല്‍ വാഹനം off ചെയ്തിട്ട് ഉടനടി വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കുകയോ(only tow), അവിടെ നിന്ന് മെക്കാനിക്കിനെ വരുത്തുകയോ ചെയ്യുക..

ഡീസല്‍ വാഹനത്തില്‍ pterol അടിച്ചാല്‍, ഒരുപാടു ഓടിയാല്‍ pump കേട് വരാന്‍ ഉള്ള സാധ്യത കൂടുതലാണ്, പമ്പിന് തകരാര്‍ ഒന്നും ഇല്ലെങ്കില്‍ ഡീസല്‍ tank clean ചെയ്താല്‍ മതിയാകും.

Pterol വാഹനത്തില്‍ ഡീസല്‍ അടിച്ചാല്‍, ഒരുപാടു ഓടിയാല്‍ spark plug എല്ലാം മാറ്റി പുതിയത് ഇടണം, അതോടൊപ്പം tank clean ചെയ്യുകയും വേണം.. പഴയ മോഡല്‍ pterol വാഹനങ്ങള്‍ക്ക് പൊതുവെ അത്ര പ്രശ്‌നം വരാറില്ല..

ഇന്ധനം മാറി അടിച്ചു എന്ന് അപ്പോള്‍ തന്നെ മനസ്സിലായാല്‍ key ഊരി മാറ്റുകയും, പിന്നീട് tank clean ചെയ്യുക മാത്രം ചെയ്താല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here