അവന് മാത്രം ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നു, യുവതാരത്തെക്കുറിച്ച് സെവാഗ്

0
269

അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സ് തോറ്റെങ്കിലും ചെന്നൈക്കായി യുവതാരം റുതുരാജ് ഗെയ്ക്‌‌വാദ് പുറത്തെടുത്ത പ്രകടനം ശ്രദ്ധേയമായിരുന്നു. ഗുജറാത്തിനെതിരെ 92 റണ്‍സടിച്ച് ചെന്നൈയുടെ ടോപ് സ്കോററായ റുതുരാജിന് നിര്‍ഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. ചെന്നൈയുടെ മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഒരറ്റത്തുനിന്ന് തകര്‍ത്തടിച്ച റുതുരാജാണ് ചെന്നൈയുടെ സ്കോറിംഗ് നിരക്ക് കുറയാതെ കാത്തത്.

2020 ല്‍ ചെന്നൈ കുപ്പായത്തില്‍ അരങ്ങേറിയകാലം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന റുതുരാജ് ഇതുവരെ 37 കളികളില്‍ 11 അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടി. ഇത്രയും സ്ഥിരതയോടെ കളിച്ചിട്ടും റുതുരാജിന് എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ അവസരം ലഭിക്കാത്തത് എന്ന് ചോദിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. നല്ല തുടക്കങ്ങളെ വലിയ സ്കോറാക്കാന്‍ കഴിവുള്ള റുതുരാജിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാനാകുന്നില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സെവാഗ് പറഞ്ഞു.

Virender Sehwag surprised with this youngster's absence in Indian senior team gkc

ഫിഫ്റ്റി അടിക്കുന്നത് മാത്രമല്ല, അതിനെ എങ്ങനെ വലിയ സ്കോറാക്കി മാറ്റുന്നു എന്നതാണ് റുതുരാജിന്‍റെ പ്രത്യേകത. രണ്ട് സീസണുകള്‍ക്ക് മുമ്പ് ചെന്നൈക്കായി റുതുരാജ് സെഞ്ചുറിയും നേടിയിരുന്നു. എന്നിട്ടും അവന് ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. മറ്റ് പലര്‍ക്കും തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയശേഷമാണ് അവര്‍ ഇന്ത്യക്കായി തിളങ്ങിയത്. അപ്പോള്‍ റുതരാജിന് മാത്രം ഇത്രയും കാത്തിരിപ്പ് വേണ്ടിവരുന്നത് എന്തുകൊണ്ടായിരിക്കും.

ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ അവന് ഇന്ത്യന്‍ ടീമിലെത്താന്‍ അധികം കാത്തിരിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം എസ് ധോണിയുടെ പിന്‍ഗാമിയാവാന്‍ പറ്റിയ കളിക്കാരനാണ് റുതുരാജെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. ഇന്ത്യക്കായി ഇതുവരെ ഒരു ഏകദിനത്തില്‍ മാത്രമാണ് റുതുരാജ് കളിച്ചത്. നിലവില്‍ ശുഭ്മാന്‍ ഗില്ലിനും ഇഷാന്‍ കിഷനും ശേഷം മാത്രമാണ് റുതുരാജിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഇറങ്ങുമെന്നതിനാല്‍ ലോകകപ്പ് ടീമിലും റുതുരാജിന് സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here