കാസർകോട് ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്ന് നിരോധിത നോട്ട് ശേഖരം പിടികൂടി

0
394

ബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസർ അറസ്റ്റിലായത് ഈ മാസം 9 ാം തിയതിയാണ്. ആലപ്പുഴ എടത്വയിൽ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഷമോൾ ആണ് കേസിൽ ആദ്യം അറസ്റ്റിലായത്. ആ‍ർക്കും അങ്ങനെ പെട്ടന്ന് സംശയം തോന്നുന്ന വ്യക്തിത്വമായിരുന്നില്ല ജിഷയുടേത്. അത്യാവശ്യം സാമ്പത്തിക നിലയുള്ള 39 കാരി വിവിധ മേഖലകളിലും തന്‍റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രത്യേകിച്ചും മോഡലിംഗ് മേഖലയിലും ഫാഷൻ ഷോകളിലുമൊക്കെ സജീവമായിരുന്നു ഇവർ.

പ്രിയ വിനോദമായിരുന്ന ഫാഷൻ ഷോ, മോഡലിംഗ് മേഖലയിലൂടെതന്നെ ജിഷക്ക് നല്ല വരുമാനമുണ്ടായിരുന്നു. ഇതിനൊപ്പമാണ് കൃഷി ഓഫീസറായുള്ള ജോലിയും. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഈ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് വൻ തട്ടിപ്പ് പുറത്തായത്. ഈ കേസില്‍ ഇതിനോടകം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ രഹസ്യ വിവരത്തേത്തുടര്‍ന്ന് നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ ലഹരിമരുന്നുമായി പൊലീസ് പിടിയിലായി. എറണാകുളം പുതുവൈപ്പ് സ്വദേശി ബിനീഷ് നായർ, ഏലൂർ സ്വദേശികളായ നവീൻ, ആദിത്യൻ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഹോട്ടൽ മുറിയിൽ ഒളിപ്പിച്ചിരുന്ന ബിനീഷിന്‍റെ ബാഗിനുള്ളിലായിരുന്നു എംഡിഎംഎ. വിപണിയിൽ ഒരു കോടി രൂപ വില വരുന്ന 300 ഗ്രാം തൂക്കം വരുന്ന ലഹരിമരുന്നുമായാണ് ഇവരെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here