ദില്ലി : മോദിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും ഇപിഎഫ്ഒയിലെയും പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുൽ ഉന്നയിക്കുന്നത്. എന്തിനാണ് ഇത്ര ഭയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുൽ ചോദിച്ചു.