ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ വളരെയധികം സ്നേഹിക്കുന്നു, അതാണ് എല്ലാവരുടെയും പ്രശ്‌നം: മതപ്രഭാഷകൻ സക്കീർ നായിക്

0
176

ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തന്നെ സ്നേഹിക്കുന്നുവെന്ന് മതപ്രഭാഷകൻ സക്കീർ നായിക്. ഒമാനിൽ ‘ഖുറാൻ ഒരു ആഗോള ആവശ്യമാണ്’ എന്ന തന്റെ ആദ്യ പ്രഭാഷണത്തിലാണ് സക്കീർ നായിക്കിന്റെ അവകാശ വാദം.

ഇസ്ലാമിക പുണ്യമാസമായ റമദാന്റെ തുടക്കം കുറിക്കുന്ന വ്യാഴാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കണോമിക് ടൈംസ്, ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.

ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും എന്നെ സ്നേഹിക്കുന്നു എന്നതാണ് പ്രശ്നം. വോട്ട് ബാങ്കിന് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ അവർ എന്നെ സ്നേഹിക്കുന്നു. ഇന്ത്യയിൽ, ഞാൻ ചർച്ചകളും മീറ്റിംഗുകളും നടത്തുമ്പോൾ, നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകൾ ഉണ്ട്, 50 ദശലക്ഷം മുതൽ 100 ദശലക്ഷം വരെ, പ്രത്യേകിച്ച് ബീഹാറിലും കിഷൻഗഞ്ചിലും, ഇവരിൽ 20 ശതമാനവും മുസ്ലീങ്ങളല്ലെന്നും സക്കീർ നായിക് പറഞ്ഞു.

അവർ എന്നോട് സംസാരിക്കുമ്പോൾ, കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ തന്റെ പ്രഭാഷണത്തിൽ നിന്ന് എന്താണ് പഠിച്ചതെന്ന് അവർ പറയുന്നു, തങ്ങളുടെ മതത്തെക്കുറിച്ച് 40 മണിക്കൂർ പ്രഭാഷണങ്ങൾ നടത്തിയിട്ടും ഒന്നും പഠിച്ചിട്ടില്ലെന്നും അവർ എന്നോട് പറഞ്ഞു സക്കീർ നായിക് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here