കൊച്ചി(www.mediavisionnews.in): ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരവധി ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഒരാഴ്ചയ്ക്കിടെ 200 ബസുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്.
ദിവസം മൂന്ന് ബസുകള്‍ എന്ന തോതിലാണ് സര്‍വ്വീസ് നിര്‍ത്തുന്നത്. ഈമാസം 30നുശേഷം 2000ത്തോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്താനാണ് ആലോചിക്കുന്നതെന്ന് ബസുടമകളുടെ സംഘടനകള്‍ പറയുന്നു.
2015ല്‍ ലിറ്ററിന് 48 രൂപയുണ്ടായിരുന്ന ഡീസലിന് ഇപ്പോള്‍ 80 ഓട് അടുത്തിരിക്കുകയാണ്. ഇന്ധന ചിലവില്‍ മാത്രം പ്രതിദിനം 2000 രൂപയുടെ അധിക ബാധ്യതയുണ്ടാവുന്നതായും ബസുടമകള്‍ പറയുന്നു. കൂടാതെ സ്‌പെയര്‍പാട്‌സ് അടക്കമുള്ള ചിലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വലിയ നഷ്ടമുണ്ടാകുന്നെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 9000 സ്വകാര്യ ബസുകളും 900 കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകളും സര്‍വ്വീസ് നിര്‍ത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 10 മുതല്‍ 20% വരെ കുറവുണ്ടായതായും സംഘടനാ ഭാരവാഹികള്‍ പറയുന്നു.