നോമ്പ് തുറക്കുന്ന സമയത്ത് ദാഹശമനത്തിനായി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് ഒട്ടുമിക്ക ആളുകളുടേയും പതിവ്. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം ഏകുമെങ്കിലും അമിതോപയോഗം പാര്‍ശ്വഫലമുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലേ? എങ്കില്‍ അതാണ് സത്യം.
ഗവേഷകര്‍ പറയുന്നത് നാരങ്ങാവെള്ളം നിരന്തരമായി ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നത് പല്ലിനെ നശിപ്പിക്കും എന്നാണ്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ ആന്‍ഡ് ക്രനിയോഫേഷ്യല്‍ റിസേര്‍ച് നടത്തിയ പഠനം അനുസരിച്ചു ഭക്ഷണത്തില്‍ ധാരാളം നാരങ്ങാനീര് ഉള്‍പ്പെടുത്തിയാല്‍ അത് പല്ലിനെ ദോഷമായി ബാധിക്കുമെന്ന് പറയുന്നു.നാരങ്ങായില്‍ ആസിഡ് അടങ്ങിയിരിക്കുന്നു.ഇത് അമിതമായാല്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.
കൂടാതെ നാരങ്ങയിന്‍ ടൈറാമിന്‍ ധാരാളമുള്ളതുകൊണ്ട് ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകുന്നു. ഇതിന് പുറമേ അമിതോപയേഗം മുടികൊഴിച്ചിലിനും ചര്‍മം വരണ്ടതാക്കുകയും ചെയ്യുന്നു.
കവിളിനുള്ളിലും നാവിനടിയിലും വ്രണങ്ങള്‍ വരാന്‍ നാരങ്ങാവെള്ളത്തിന്റെ അമിതോപയോഗം കാരണമാകും. അസിഡിക് ആയതും എരിവു കൂടിയതുമായ ഭക്ഷണം കഴിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും. നാരങ്ങാവെള്ളം അമിതമായി കുടിച്ചാല്‍ ഇപ്പോഴുള്ള വ്രണങ്ങള്‍ ഗുരുതരമാകുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനും പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും നാരങ്ങാവെള്ളം രണ്ട് ഗ്ലാസ് വരെ കുടിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലു കഷണം നാരങ്ങ ചേര്‍ക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കൂടാതെ നാരങ്ങാനീര് തേന്‍,പുതിനയില,ഇഞ്ചി ഇവ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യഗുണങ്ങളേകും.