തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രിം കോടതിയെ സമീപിക്കും, പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ദേവികുളം മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ എ രാജക്ക് അര്‍ഹതയില്ലന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.
സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിധിക്കെതിരെ സുപ്രിം കോടതിയ സമീപിക്കാന്‍ തിരുമാനിച്ചത്. ക്രൈസ്്തവ സഭാംഗമായ ആന്റെണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് . മാത്രമല്ല ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാല്‍ തന്നെ അങ്ങനെയുള്ളൊരാള്‍ പട്ടിക ജാതി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളുമെല്ലാം ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. മാത്രമല്ല ഇദ്ദേഹത്തിന്റെ അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ ദേവാലയത്തിലാണ് നടത്തിയത്. ഇതെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയത്.