ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം; മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

0
189

ദില്ലി:ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലിം ലീഗ്.  മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരായ ഹർജിയിലാണ് ലീഗിൻ്റെ ആവശ്യം. കേസില്‍ ബിജെപിയെ കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബിജെപിയെ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നും ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും, അഭിഭാഷകൻ ഹാരിസ് ബീരാനും ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here