നഗരത്തിന്റെ കോർപ്പറേഷൻ പരിധിക്കുള്ളിൽ ബൈക്ക് യാത്രക്കാർ ഇനി ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമല്ലെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സാഗർ കുമാർ ജെയിൻ എന്ന വ്യക്തി നൽകിയ ഹർജിയെ തുടർന്നാണ് ഈ തീരുമാനമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
എങ്കിലും, ഹൈവേകളിൽ ഹെൽമെറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഏതെങ്കിലും ട്രാഫിക് പോലീസോ നിയമപാലകരോ ഹെൽമന്റ് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചാൽ, നിങ്ങളുടെ ബൈക്ക് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലാണെന്ന് പറഞ്ഞാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന വിഭാഗം ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്ത്യാ ഗവൺമെന്റ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സംസ്ഥാനങ്ങളിലും ഇരുചക്രവാഹന യാത്രക്കാർക്കുള്ള ഹെൽമറ്റ് പരിശോധന ഒഴിവാക്കിയെന്ന വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല.