സംസ്ഥാനത്ത് താപനില ഉയരുന്നൂ. കോട്ടയം ജില്ലയില്‍ താപനില ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. .സാധരണയുള്ളതിനേക്കാളും 32 ഡിഗ്രി സെല്‍ഷ്യസ് അധികം ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
പുനലൂരില്‍ 37.5 ഡിഗ്രിയാണ് താപനില. വേനല്‍ മഴ ലഭിക്കാത്തതാണ് ചൂട് കൂടാന്‍ കാരണം. എറണാകുളം, കൊല്ലം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഇന്ന് നേരിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു.
രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നുമണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കണം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം.
65വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.