ചൈനയിൽ ‘പുഴു മഴ?’ സംഗതി സത്യമാണോ എന്ന് അറിയതെ അമ്പരന്ന് നിൽക്കുകയാണ് വാർത്ത കേട്ടവർ. ചൈനീസ് പ്രവിശ്യയായ ലിയോണിംഗിൽ ആണ് ആകാശത്ത് നിന്ന് പുഴുക്കൾ മഴ പോലെ പെയ്യുന്നുവെന്ന രീതിയിൽ നരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. ഏറെ വിചിത്രമായ ഈ വാർത്ത ശരിവെക്കുന്ന വിധം നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ഇവിടെ നിന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിൽ പുഴുക്കൾ കിടക്കുന്നതിന്‍റെയും വീടിന്‍റെ മേൽക്കൂരകൾ പുഴുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിന്‍റെയുമൊക്കെ വീഡിയോകൾ ഇക്കൂട്ടത്തിൽ പെടുന്നു. കൂടാതെ പുഴുമഴയെ പേടിച്ച് ആളുകൾ കുടചൂടി നിൽക്കുന്നതിന്‍റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ആളുകൾ ജാഗ്രത പാലിക്കണമെന്നതുൾപ്പടെയുള്ള ശബ്ദ സന്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ ഇത് യതാർത്ഥത്തിൽ പുഴുക്കളാണോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും മറ്റൊരു വഴിക്ക് നടക്കുന്നു. കനത്ത കാറ്റിൽ ചെറുജീവികൾ പെട്ടുപോകുമ്പോൾ ഇത്തരത്തിൽ സംഭവിക്കാമെന്നാണ് ചിലർ പറയുന്നത്. എന്നാൽ മറ്റ് ചിലർ ഇത് പുഴുക്കളല്ല, മറിച്ച് പോപ്ലർ പൂക്കളാണെന്നും വാദിക്കുന്നുണ്ട്.
In China, citizens of the Liaoning province were told to find shelter after it appeared to rain worms. 😳
This can happen when animals are swept up by heavy winds or caught in a whirlpool. Another theory suggested what’s being seen are poplar blossoms.pic.twitter.com/cJbzlxtFSv
— Julia 🇺🇸 (@Jules31415) March 10, 2023
വീഡിയോ കണ്ട് നിരവധി പേർ ആശങ്ക പ്രകടപ്പിച്ചെങ്കിലും രസകരമായ കമന്‍റുകളാണ് ഇത്തരം വീഡിയോയ്ക്ക് താഴെ പലരും രേഖപ്പെടുത്തുന്നത്. അടുത്തതായി പെയ്യുന്നത് തവളയും പിന്നെ വെട്ടുകിളിയും വരുമെന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. എന്നാൽ ഈ വീഡിയ വ്യാജമാണന്ന് വാദിക്കുന്നവരുമുണ്ട്. സംഭവത്തിൽ ഔദ്ധ്യോഗികമായോ ആധികാരികമായോ ഒരു വിശദീകരണം ഇതുവരെയും പുറത്ത് വന്നിട്ടില്ല.
ഇത്തരം വീഡിയോകൾ ഇത് ആദ്യമായല്ല ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ മാസം, ഓസ്‌ട്രേലിയയിലെ ലജാമാനു നഗരത്തിൽ ആകാശത്ത് നിന്ന് മത്സ്യം പെയ്തുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഡാർവിനിൽ നിന്ന് ഏകദേശം 560 മൈൽ അകലെയാണ് ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടത്, ശക്തമായ മഴയുള്ള സമയത്ത് മത്സ്യമഴ പെയ്യുന്നത് കണ്ടതായാണ് പ്രദേശവാസികൾ അവകാശപ്പെട്ടത്. നിലത്ത് വീണ മത്സ്യങ്ങൾ ജീവനുള്ളവയായിരുന്നുവെന്നും കുട്ടികൾ അവയെ കുപ്പികളിൽ ശേഖരിച്ചുവെന്നുമാണ് നഗരവാസി കൂടിയായ സെൻട്രൽ ഡെസേർട്ട് കൗൺസിലർ ആൻഡ്രൂ ജോൺസൺ ജപ്പനാങ്ക അന്ന് അവകാശപ്പെട്ടത്.