അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടത്. വെള്ളിയാഴ്ച ഒന്‍പത് മണി മുതല്‍ 12 മണി വരെ ആയിരിക്കും പ്രവൃത്തി സമയം. റമദാനില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ജോലി സമയത്തില്‍ ഇളവോ അല്ലെങ്കില്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതിയോ കൊടുക്കാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, എമിറേറ്റുകളുടെ ഭരണാധികാരികള്‍, യുഎഇ പൗരന്മാര്‍, രാജ്യത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം റമദാന്‍ മാസം മുന്‍നിര്‍ത്തി ആശംസകള്‍ നേരുന്നതായും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.
الهيئة تحدد ساعات دوام الحكومة الاتحادية خلال شهر رمضان المبارك
من الاثنين إلى الخميس: 09:00 – 02:30
الجمعة: 09:00 – 12:00مع جوازية استمرار الجهات الاتحادية في تطبيق لوائح العمل المرن المعتمدة لديها، وذلك ضمن حدود عدد ساعات العمل المعتمدة يومياً. pic.twitter.com/jgaCTcAchc
— FAHR (@FAHR_UAE) March 10, 2023