ഗോള്‍ഡന്‍ വിസയും ഇന്ത്യന്‍ ലൈസന്‍സുമുണ്ടോ? യു.എ.ഇ. ഡ്രൈവിങ്ങ് ലൈസന്‍സിന്‌ direct entry

0
321

ന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സുള്ള യു.എ.ഇ. ഗോള്‍ഡന്‍വിസകാര്‍ക്ക് ഡ്രൈവിങ് ക്ലാസില്‍ പങ്കെടുക്കാതെ യു.എ.ഇ.യില്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാം. ഇന്ത്യയുള്‍പ്പെടെ യു.എ.ഇ. അംഗീകരിച്ച രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുള്ള ഗോള്‍ഡന്‍വിസക്കാര്‍ക്ക് നേരിട്ട് ടെസ്റ്റിന് ഹാജരാകാമെന്നാണ് യു.എ.ഇ.യുടെ ലൈസന്‍സ് സംബന്ധിച്ച പുതിയനിയമം നിര്‍ദേശിക്കുന്നത്.

യു.എ.ഇ.യില്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ അംഗീകൃത ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പരിശീലനം നടത്തണം. പരിശീലനത്തിനുശേഷം തിയറി, പാര്‍ക്കിങ്, റോഡ് വിഭാഗങ്ങളിലായി മൂന്ന് ടെസ്റ്റുകളില്‍ വിജയിക്കണം. വലിയതുക ഇതിനായി ചെലവിടണം. ഗോള്‍ഡന്‍വിസയുള്ളവര്‍ക്ക് ടെസ്റ്റിന് നേരിട്ട് ഹാജരായാല്‍ മതി. ടെസ്റ്റ് പാസാകുന്നതോടെ ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കും. ടെസ്റ്റിനുള്ള തുകമാത്രം അടച്ചാല്‍മതിയാകും.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) വെബ്‌സൈറ്റി (www.rta.ae) ലൂടെ ഓണ്‍ലൈനായി ടെസ്റ്റിന് അപേക്ഷിക്കാം. അംഗീകൃത ഡ്രൈവിങ് കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 100 ദിര്‍ഹവും (ഏകദേശം 2227 രൂപ) അതിനുമുകളിലുള്ളവര്‍ക്ക് 300 ദിര്‍ഹവു(ഏകദേശം 6681രൂപ)മാണ് അപേക്ഷാഫീസ്. മാതൃരാജ്യത്തെ ലൈസന്‍സ്, ഡ്രൈവിങ് ടെസ്റ്റ്ഫലം, എമിറേറ്റ്‌സ് ഐ.ഡി. എന്നീരേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

www.rta.ae യില്‍ പ്രവേശിച്ച് ആദ്യം സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് ഡ്രൈവേഴ്‌സ് ആന്‍ഡ് കാര്‍ ഓണര്‍ സര്‍വീസില്‍ പ്രവേശിക്കുക. അപ്ലൈ ഫോര്‍ എ ന്യൂ ഡ്രൈവിങ് ലൈസന്‍സില്‍ ക്ലിക്ക് ചെയ്യുക. വിവരങ്ങള്‍ നല്‍കിയശേഷം അപ്ലൈ നൗ ക്ലിക്ക് ചെയ്യുക. എമിറേറ്റ് ഐ.ഡി. നമ്പര്‍ നല്‍കുക. തുടര്‍ന്ന് ലഭ്യമാകുന്ന ഒ.ടി.പി. നമ്പര്‍ ടൈപ്പ് ചെയ്യുക. സ്വന്തംരാജ്യത്തെ ലൈസന്‍സിന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യുക. റോഡ് ടെസ്റ്റിനുള്ള തീയതി തിരഞ്ഞെടുക്കുക, ഫീസ് അടയ്ക്കുക ഇത്രയുമാണ് നടപടിക്രമങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here