ഉച്ചത്തില്‍ പാട്ട് കേള്‍ക്കാനും സംസാരിക്കാനും വിലക്ക്, ലൈറ്റുകള്‍ ഓഫാക്കണം; രാത്രി യാത്രയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി റെയില്‍വേ

0
151

രാത്രി യാത്ര അച്ചടക്കമുള്ളതാകാന്‍ പുതിയ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിര്‍ദേശങ്ങളാണ് റെയില്‍വേ അധികൃതര്‍ നല്‍കിയിരിക്കുന്നത്. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് നിര്‍ദ്ദേശങ്ങളേറെയും.

ഫോണില്‍ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വിലക്കി. ട്രെയിനില്‍ നൈറ്റ് ലൈറ്റുകള്‍ ഒഴികെ മറ്റ് ലൈറ്റുകള്‍ ഓണാക്കി വയ്ക്കാന്‍ പാടില്ല. ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ വരരുത്. കൂട്ടമായി യാത്ര ചെയ്യുന്നവര്‍ ഉച്ചത്തില്‍ പരസ്പരം സംസാരിക്കരുത്.

നടുക്കുള്ള ബെര്‍ത്തിലെ യാത്രക്കാരന് കിടക്കാനുള്ള സൗകര്യം മറ്റ് ബര്‍ത്തുകാര്‍ നല്‍കണം. രാത്രി പത്തിന് ശേഷം ഭക്ഷണ വിതരണം പാടില്ല, എന്നാല്‍ രാത്രി ഭക്ഷണമോ പ്രഭാത ഭക്ഷണമോ ഇ കാറ്ററിംഗ് സര്‍വീസ് വഴി മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.

മദ്യപാനം, പുകവലി, കത്തുന്ന വസ്തുക്കളുമായി യാത്ര ചെയ്യല്‍ എന്നിവയ്ക്കുള്ള കര്‍ശന വിലക്ക് തുടരും. നിയമം അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here