ബംഗലൂരു: ഒരു കാരണവശാലും കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി. സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 9-നാണ് കർണാടക പിയുസി പരീക്ഷകൾ തുടങ്ങുന്നത്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദത്തിന്സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാൽ കേസിൽ ഉടനടി വാദം കേൾക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ പെട്ടെന്ന വന്ന് പരാമർശം നടത്തിയാൽ കേസ് പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ രണ്ട് തവണ ഹർജികൾ പരിഗണിച്ചതാണെന്ന് ഹർജിക്കാർ അറിയിച്ചു. ഇതോടെ ഹർജികൾ ഹോളി അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നേരത്തെ സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഭിന്നവിധിയെ തുടർന്ന് ഹർജികൾ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നെങ്കിലും ഹർജി പരിഗണിക്കുന്ന ബെഞ്ച് ഇത് വരെയും രൂപീകരിച്ചിട്ടില്ല..
കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ വിഭിന്നവിധികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത , ജഡ്ജിയായ ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരിടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായത്. ഹിജാബ് വിലക്ക് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോൾ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുധാൻഷു ധൂലിയ വിലക്ക് റദ്ദാക്കി. ഹിജാബ് ധിരിക്കുന്നത് അനിവാര്യമായ മതാചാരം അല്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഇക്കാര്യത്തിൽ കർണ്ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു.മതേതരത്വം എല്ലാ പൗരന്മാർക്കും ബാധകമാണ്. എന്നാൽ ഒരു മത സമൂഹത്തെ മാത്രം അവരുടെ വസ്ത്രങ്ങളും, മതചിഹ്നങ്ങളും ധരിക്കാൻ അനുവദിക്കുനത് മതേതരത്വത്തിന് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി പ്രസ്താവം. യൂണിഫോം തുല്യതയും സമത്വവും ഉറപ്പാക്കാൻ സഹായിക്കുമെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിൽ പറയുന്നു. ഹിജാബ് നിരോധന ഉത്തരവ് വഴി പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നുമെന്ന് പറയാനാകില്ല. എന്നാൽ ഇന്ത്യയുടെ വൈവിധ്യം ഊട്ടിയുറപ്പിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽഹിജാബ് മാറ്റാൻ പറയുന്നത് അന്തസ്സിനു നേരെയുള്ള ആക്രമണമെന്നാണ് സ്റ്റിസ് സുധാൻഷു ധൂലിയ തന്റെ വിധിയിൽ വ്യക്തമാക്കുന്നത്. ഇത് സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ് .മതേതര വിദ്യാഭ്യാസത്തിൻറെ ലംഘനമാണെന്നും വിധിയിൽ പറയുന്നു. പെൺകുട്ടികളുടെ പഠനം ഉറപ്പാക്കലാണ് പ്രധാനമെന്ന് വിധി പറയുന്ന ജസ്റ്റിസ് ധൂലിയ ഹിജാബ് പല പെൺകുട്ടികൾക്കും പഠിക്കാനുള്ള ടിക്കറ്റാണ് ഇതില്ലെങ്കിൽ യാഥാസ്ഥിതിക കുടുംബങ്ങൾ സ്കൂളിൽ വിടില്ലെന്നും വിധി പരാമാർശിക്കുന്നുണ്ട്.