ബായാർ(www.mediavisionnews.in):സമസ്ത മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവും ബായാര്‍ മുജമ്മഅ് ഉപാധ്യക്ഷനും മുഹിമ്മാത്ത് സീനിയര്‍ എക്സിക്യൂട്ടീവ് മെമ്പറുമായ ബായാര്‍ അബ്ദുല്ല മുസ്ലിയാര് (75) നിര്യാതനായി. നിരവധി മഹല്ലുകളില്‍ മുദര്രീസും ഖത്വീബുമായും സേവനം ചെയ്ത ബായാര്‍ ഉസ്താദ് നല്ലൊരു പ്രഭാഷകനും സംഘാടകനുമായിരുന്നു. എസ് വൈ എസ് മേഖലാ പ്രസിഡന്റ്, ജില്ലാ ഉപാധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുഹിമ്മാത്തിന്റെ ഉത്ഭവം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്നു.