കുമ്പള. മത ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ കുനിൽ ഇസ്ലാമിക് സെൻ്റർ മുഹമ്മദിയ കോളജ് ആറാം വാർഷികവും ഒന്നാം സനദ് ദാന മഹാ സമ്മേളനവും മാർച്ച് 3 മുതൽ 5 വരെ വിവിധ പരിപാടികളോടെ കോളജ് കാംപസിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മാർച്ച് മൂന്ന് ഉച്ചയ്ക്ക് 2 ന് ചെയർമാൻ ഹാജി ഫഖ്റുദ്ധീൻ കുനിൽ പതാക ഉയർത്തും.ഹാരിസ് തങ്ങൾ അൽ ഹൈദ്രൂസി സിയാറത്ത് യാത്രക്ക് നേതൃത്വം നൽകും.
രാത്രി 7 ന് നടക്കുന്ന സമ്മേളനം സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും.കെ.എസ്.ശമീം തങ്ങൾ കുമ്പോൽ അധ്യക്ഷനാകും. കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മജ്ലിസുന്നൂറിന് നേതൃത്വം നൽകും.അഹമദ് റിയാസ് മന്നാനി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. മുദരിസ് അബ്ദുല്ല റഹ്മാനി, അബ്ദുൽ കാദർ ബി.കെ. സുഹൈൽ ഫൈസി, അബ്ദുൽ മജീദ് ദാരിമി, സിറാജുദ്ധീൻ ഫൈസി ചേരാൽ സംസാരിക്കും. മാർച്ച് നാലിന് രാത്രി 7 ന് ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും. ഹംദുല്ല തങ്ങൾ അൽ മശ്ഹൂർ മൊഗ്രാൽ, അബ്ദുൽ ജബ്ബാർ അശ്റഫി, ഇബ്രാഹിം ദാരിമി അബ്ബാസ് ഹാജി ഖത്ത്വർ സംസാരിക്കും.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 ന് കുടുംബ സംഗമം നടക്കും അസ്ലം അസ്ഹരി പൊയ്തും കടവ്, കബീർ ഫൈസി പെരിങ്കടി, സുഹൈൽ ഹുദവി, സഫ് വാൻ മാസ്റ്റർ സംസാരിക്കും. വൈകിട്ട് 4ന് ഇശ്ഖ് മജ്ലിസിന് അൻവർ അലി ഹുദവി നേതൃത്വം നൽകും.
രാത്രി 7 ന് സമാപന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷനാകും.കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സനദ് ദാനം നടത്തും. ഹാഫിള് ഫൈസൽ ഫൈസി സനദ് ദാന പ്രഭാഷണം നടത്തും.
അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും.രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായഎൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, അലി സൈഫുദ്ധീൻ ഹുദവി തങ്ങൾ, ഉമ്മർ അപ്പോളോ, ഫഖ്റുദ്ധീൻ കുനിൽ, താജുദ്ധീൻ ദാരിമി പടന്ന, ഫാറൂഖ് ദാരിമി കൊല്ലമ്പാടി സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ, പ്രസിഡൻ്റ് ഉമ്മർ അപ്പോളോ, ജന.സെക്രട്ടറി അബ്ബാസ് ഹാജി, ഫൈസൽ കിയൂർഖത്തർ, അബ്ദുൽ ഖാദർ ബി.കെ, അബ്ദുല്ല മൈസൂർ സംബന്ധിച്ചു