സ്റ്റാറ്റസ് ഇടുമ്പോൾ സൂക്ഷിക്കുക, റിപ്പോർട്ട് ഫീച്ചർ പരിചയപ്പെടുത്തി വാട്സ്ആപ്പ്

0
388

സ്റ്റാറ്റ്സ് റിപ്പോർട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. അപകടം, സംഘർഷം തുടങ്ങി മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ കാണുന്ന സ്റ്റാറ്റസുകൾ ഇനി മുതൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോൾ റിപ്പോർട്ട് എന്ന ഒരു ഓപ്‌ഷൻ കൂടി ഉണ്ടാകും. ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കമ്പനി നിരീക്ഷിച്ച് സ്റ്റാറ്റസ് നീക്കം ചെയ്യനുള്ള നടപടി സ്വീകരിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചു.

അതേസമയം വാട്സ്ആപ്പിൽ നിങ്ങൾ അയക്കുന്ന മെസേജ്, ചിത്രങ്ങൾ, കോൾ, വിഡിയോ ഇതെല്ലാം സുരക്ഷിതമാണെന്നും നിരീക്ഷിക്കപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി. പുതിയ ഫീച്ചർ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ പേരിലേക്ക് പുതിയതായി പ്ലേസ്റ്റോറിൽ നിന്നും വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here