ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നവരാണ് മിക്ക മലയാളകളിലും. തീന്‍മേശയ്ക്ക് മുന്‍പില്‍ വരുന്ന രുചികൂട്ടിന് മുന്നില്‍ എന്തും കോപ്രൈമൈസ് ചെയ്യാനും ആളുകള്‍ റെഡിയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി നിരവധി വ്യത്യസ്തമായ ഭക്ഷണങ്ങള്‍ മലയാളികള്‍ക്ക് പരിചിതമായി തുടങ്ങി.
വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്
എന്തിരുന്നാലും ദിവസവും ഒരു തവണയെങ്കിലും ചായ നിര്‍ബന്ധമാണ്. എത്ര തവണവേണമെങ്കിലും ചായ കുടിക്കാന്‍ ഇഷ്ടമുള്ളവരും കൂട്ടത്തിലുണ്ട്. അത്തരത്തിലുള്ള ചായ പ്രേമികള്‍ക്കിതാ വ്യത്യസ്തമായ ‘ദം ചായ’ പരിചയപ്പെടുത്തുകയാണ് സ്പൂണ്‍ ഓഫ് ഡല്‍ഹി എന്ന ഇന്‍സ്റ്റഗ്രാം പേജ്.
വിഡിയോയില്‍, ‘ദം കി ചായ്’ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
ആദ്യം, ഒരു കപ്പില്‍ കുറച്ച് വെള്ളം ചേര്‍ത്ത് അതിന്മേല്‍ ഒരു മസ്ലിന്‍ തുണി ഇട്ടു. അടുത്തതായി, അവര്‍ അതില്‍ കുറച്ച് ചായപൊടി, പഞ്ചസാര, ഇഞ്ചി, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ഇട്ടു. 3 കപ്പ് വെള്ളം ഒരു പ്രഷര്‍ കുക്കറിലേക്ക് ഒഴിച്ചു, മസ്ലിന്‍ തുണികൊണ്ടുള്ള കപ്പ് 56 മിനിറ്റ് തിളപ്പിക്കാന്‍ കുക്കറിനുള്ളില്‍ വെച്ചു.
വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്
പിന്നീട് കപ്പില്‍ നിന്ന് മസ്ലിന്‍ തുണി അഴിച്ചുമാറ്റുമ്പോള്‍ ഒരു കട്ടന്‍ ചായയുടെ മിശ്രിതം ലഭിക്കും. ഈ മിശ്രിതം കുറച്ച് തിളച്ച പാല്‍ ചേര്‍ത്തതോടെ ദം ചായ റെഡി.