ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ നടത്താൻ ഇരുഹറം കാര്യാലയം

0
146

ജി​ദ്ദ: ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്താ​ൻ ഹ​റ​മി​ൽ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്ത്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലെ സ്ഥി​തി​വി​വ​ര ക​ണ​ക്കെ​ടു​പ്പ്​ കേ​ന്ദ്ര​മാ​ണ്​ തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​നും രേ​ഖ​പ്പെ​ടു​ത്താ​നും ഫീ​ൽ​ഡ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മ​ന​സ്സി​ലാ​ക്കാ​നും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭാ​വി​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണി​ത്​. ഉം​റ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ൽ ‘ത്വ​വാ​ഫി’​നും ‘സ​അ്​​ഇ’​നും എ​ടു​ക്കു​ന്ന സ​മ​യം, ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത, ന​മ​സ്​​കാ​ര​ത്തി​നും മ​റ്റും ഇ​രി​ക്കാ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ, മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ ചോ​ദി​ച്ച​റി​യു​ന്ന​തി​ലു​ൾ​പ്പെ​ടും.

തീ​ർ​ഥാ​ട​ക​രു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ഉം​റ​യു​ടെ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന സ​മ​യ​ത്താ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബി​ൻ സാ​ദ് അ​ൽ സു​വൈ​ഹി പ​റ​ഞ്ഞു. ഹ​റ​മി​ലെ ഫീ​ൽ​ഡ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​ന​വും കു​റ്റ​മ​റ്റ​താ​ക്കാ​നും വി​പു​ല​പ്പെ​ടു​ത്താ​നും സ​ർ​വേ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​ക​രി​ക്കും. ​ഇ​തി​ന്​ ഏ​റ്റ​വും മി​ക​ച്ച സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​​​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്രം ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്കു ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ​ക്ക്​ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും കേ​ന്ദ്രം മേ​ധാ​വി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here