ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെരിഫൈഡ് ബ്ലൂടിക്ക്; അക്കൗണ്ടിന് അധിക റീച്ച്; എല്ലാ സ്വന്തമാക്കാം ഈസിയായി; വഴി പറഞ്ഞ് മെറ്റ

0
204

ഇലോണ്‍ മസ്‌ക് വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിക്കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ട്വിറ്ററിന്റെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ അതേപടി കോപ്പിയടിച്ചിരിക്കുകയാണ് മെറ്റ. ഇനി മുതല്‍ ആര്‍ക്കം പണം നല്‍കി ഫേസ്ബുക്കും ഇന്‍സ്റ്റയും വെരിഫൈഡ് ബ്ലൂടിക്ക് സ്വന്തമാക്കാമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് വ്യക്തമാക്കി.

ക്രെറ്റയുടെ ഹൃദയം മാറ്റാൻ ഹ്യുണ്ടായി, കിട്ടുക 452 കിമി മൈലേജും മോഹവിലയും!

ഇന്നലെയാണ് അദേഹം പ്രഖ്യാപിച്ചത്. അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാന്‍ മാസം 11.99 ഡോളര്‍ (ഇന്നത്തെ ഇന്ത്യന്‍ രൂപ 990.61 ) അടക്കണമെന്നാണ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ നയം പറയുന്നത്. ഫേസ്ബുക്കില്‍ അധിക റീച്ച് ലഭിക്കുന്നതിലും ഇതിലൂടെ സാധിക്കും. 18 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമേ സബ്‌സ്‌ക്രിപ്ഷന്‍ സൗകര്യം ലഭ്യമാക്കൂ. ഈ സര്‍വീസ് ആദ്യം ലക്ഷ്യംവെക്കുന്നത്, കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയാണെന്ന് മെറ്റ വ്യക്തമാക്കി.

പെയ്ഡ് സബ്‌സ്‌ക്രിപ്ഷനിലൂടെ മെറ്റ സേവനത്തിന്റെ ആധികാരികതയും സുരക്ഷയും വര്‍ധിപ്പിക്കും. സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പയുന്നു.

ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ മെറ്റ വെരിഫൈഡ് ഈ ആഴ്ച തന്നെ ലഭ്യമാകും. അതിനു ശേഷമായിരിക്കും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഇത് ലഭ്യമാവുക എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ വെച്ച് അക്കൗണ്ട് വെരിഫൈ ചെയ്തതാണെന്ന് കാണിക്കുന്ന ബാഡ്ജ് ലഭിക്കും. ആള്‍മാറാട്ടത്തില്‍ നിന്ന് അധിക സംരക്ഷണവും കസ്റ്റമര്‍ കെയറിലേക്ക് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുമെന്നും മെറ്റ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here