മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 1.12 ലക്ഷം ദിവസവേതനക്കാര്‍

0
148

ദില്ലി: 2019 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തതായി തൊഴിൽ മന്ത്രി. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകളെ ഉദ്ധരിച്ചാണ് മന്ത്രിയുടെ മറുപടി. പലരേയും ആത്മഹത്യയിലേക്ക് നയിച്ചത് കൊവിഡ് പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളെന്നാണ് തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് ലോക്സഭയെ അറിയിച്ചത്.

66912 വീട്ടമ്മമാരും 53661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43420 ശമ്പളക്കാരും 43385 തൊഴില്‍ രഹിതരും ഈ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. 35950 വിദ്യാര്‍ത്ഥികളും 31389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതായി മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി സാമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ദിവസ വേതനക്കാര്‍ അടക്കം ഈ മേഖലയിലുള്ളവര്‍ക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആരോഗ്യ, ഗര്‍ഭകാല, വോയജന സംരക്ഷണം അടക്കമുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദമാക്കി. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജനയിലൂടെയും പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയിലൂടെയും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന 18 മുതല്‍ 50 വയസ് വരെ പ്രായമുള്ള ബാങ്ക് അക്കൌണ്ടോ പോസ്റ്റ് ഓഫീസ് അക്കൌണ്ടോ ഉള്ള ആര്‍ക്കും സമ്മതം അറിയിച്ചാല്‍ ചേരാന്‍ സാധിക്കും. ഈ പദ്ധതി പ്രകാരം 2 ലക്ഷം രൂപ വരെ മരണപ്പെട്ടാല്‍ ലഭിക്കും. ഇതിന് വാര്‍ഷിക പ്രീമിയമായി വരിക 436 രൂപ മാത്രമാണെന്നും മന്ത്രി സഭയെ അറിയിച്ചു. 2022 ഡിസംബര്‍ 31 വരെ 14.82 കോടി ആളുകള്‍ ഈ പദ്ധതിയില്‍ പങ്കാളികള്‍ ആയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here