അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ദുബൈ. വീണ്ടും എല്ലാവരിലും ആകാംശ നിറക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് നടത്തിയിരിക്കുന്നത്.
2026ഓടെ ദുബൈ നഗരത്തിന്റെ ആകാശത്ത് പറക്കും കാറുകൾ സജീവമാകുമെന്നാണ് പ്രഖ്യാപനം. വെറുമൊരു പ്രഖ്യാപനത്തിനുമപ്പുറം പദ്ധതിയെക്കുറിച്ച് വ്യക്തമായ വിശദീകരണത്തോടെയുള്ള വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്
എയർ ടാക്‌സികൾക്കായി നാല് വെർട്ടിപോർട്ടുകളാണ് നഗരത്തിലെ സുപ്രധാന ലാൻഡ്മാർക്കുകൾക്ക് സമീപപ്രദേശങ്ങളിലായി ഒരുങ്ങുന്നത്.
ബുർജ് ഖലീഫയുടെ സമീപത്തായി ദുബൈ ഡൗൺടൗണിലും, ദുബൈ മറീന, ദുബൈ ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ എന്നിവിടങ്ങളിലുമാണ് നഗരത്തിലെ ആദ്യ വെർട്ടിപോർട്ടുകൾ തുറക്കുക.
ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് ഈ എയർ ടാക്‌സികൾ അനാച്ഛാദനം ചെയ്തത്. 241 കിലോമീറ്റർ ദൂരപരിധിയുള്ള ഇവയ്ക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും സാധിക്കും.
പറക്കും ടാക്സിയിൽ നാല് യാത്രക്കാർക്കും ഒരു പൈലറ്റിനും വരെ ഒരേ സമയം യാത്ര ചെയ്യാനാവും വിധമാണ് രൂപകൽപന. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ബുർജ് ഖലീഫയും ദുബൈ ഫ്രെയിമും, ബുർജ് അൽ അറബുമെല്ലാം തൊട്ടടുത്തായി പറന്നു തന്നെ കാണാനും ആസ്വദിക്കാനും സാധിക്കുമെന്നാണ് ആർ.ടി.എ അവകാശപ്പെടുന്നത്.
Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ദുബൈ എയർ നാവിഗേഷൻ സർവീസസ് എന്നിവയുമായി ചേർന്ന് ആർടിഎ തന്നെയായിരിക്കും എയർ ടാക്സികളുടെ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക.