ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ്സി- ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യൻ യൂണിയനും ഏറ്റവും ഒടുവിലായി ഇന്ത്യയും പ്രഖ്യാപിച്ചത് ആപ്പിളിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. അവർക്ക്, അതിന് വഴങ്ങുകയല്ലാതെ വേറെ രക്ഷയുമില്ല.
അതേസയം, നിലവില്‍ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടാണ്. എന്നാൽ, ആൻഡ്രോയ്ഡ് യു.എസ്.ബി-സി ചാർജർ ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാമെന്ന് കരുതുന്നവർ നിരാശപ്പെടേണ്ടി വരും. കാരണം, ഐഫോണുകൾക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യു.എസ്.ബി ടൈപ്-സി പോർട്ട് അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.