ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ആധാർ കാർഡ് ഒരു പ്രധാന തിരിച്ചറിയൽ രേഖയാണ്. ഓരോ ഇന്ത്യൻ പൗരനും ഒരൊറ്റ ഐഡന്റിഫിക്കേഷൻ നമ്പർ നൽകുന്നതിനായി 2012ലാണ് യുഐഡിഎഐ ആധാർ കാർഡ് ആരംഭിച്ചത്. പേര്, ജനനത്തീയതി, ലിംഗഭേദം, മൊബൈൽ നമ്പർ, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ആധാർ കാർഡിൽ ഉൾപ്പെടുന്നു.
ബാങ്ക് അക്കൗണ്ടുകൾ, പൊതുവിതരണ സംവിധാനം (പിഡിഎസ്), പെൻഷനുകൾ, ഇപിഎഫ് പിൻവലിക്കൽ തുടങ്ങിയവ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കീമുകൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. നിങ്ങളുടെ ആധാർ കാർഡിൽ യാതൊരു തെറ്റും സംഭവിച്ചിട്ടില്ല എന്നത് ഉറപ്പുവരുത്തേണ്ടതാണ്. തെറ്റുകൾ ഉണ്ടെങ്കിൽ പ്രധാനപ്പെട്ട സേവനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. . അതിനാൽ ആധാർ കാർഡിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പിശകുകളില്ലാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇപ്പോൾ, നിങ്ങൾക്ക് ഓൺലൈനായി ആധാർ കാർഡിൽ പേര് മാറ്റുകയോ നിങ്ങളുടെ പേരിന്റെ തെറ്റ് തിരുത്തുകയോ ചെയ്യാം. ഓൺലൈനിൽ പേര് മാറ്റുന്നത് എങ്ങനെയാണെന്നറിയാം
ഘട്ടം 1: https://ssup.uidai.gov.in/ssup/ എന്ന ആധാർ പോർട്ടൽ സന്ദർശിക്കുക
ഘട്ടം 2: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ‘സേവനം’ വിഭാഗത്തിന് കീഴിലുള്ള ‘ആധാർ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ‘പേര് എഡിറ്റ് ചെയ്യുക’ ഓപ്ഷൻ തിരഞ്ഞെടുത്ത് ശരിയായ പേര് ടൈപ്പ് ചെയ്യുക.
ഘട്ടം 5: സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡോ നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് നിങ്ങൾ 50 രൂപ നൽകേണ്ടിവരും. നിങ്ങൾ സേവന ഫീസ് അടച്ചാൽ, നിങ്ങൾക്ക് ഒരു സേവന അഭ്യർത്ഥന നമ്പർ ലഭിക്കും.