ഇന്നിംഗ്‌സ് തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

0
224

നാഗ്പൂര്‍: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നക്കം കാണാതെ പുറത്താവുന്നത്. 1959ല്‍ കാണ്‍പൂരില്‍ 105ന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവുു ചെറിയ സ്‌കോര്‍.

1969ല്‍ ഡല്‍ഹില്‍ 107ന് പുറത്തായതും പട്ടികയിലുണട്്. 2017ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 112 പുറത്തായത് നാലാം സ്ഥാനത്തായി. 1979ല്‍ കാണ്‍പൂര്‍ ഒരിക്കല്‍കൂടി ഓസ്‌ട്രേലിയയുടെ ശവപറമ്പായി. അന്ന് 125 റണ്‍സിനാണ് ഓസീസ് പുറത്തായത്. 2013ല്‍ ഹൈദരാബാദിലും ഓസീസ് നാണം കെട്ടു. അന്ന് 131 റണ്‍സ് നേടാനാണ് ഓസ്‌ട്രേലിയക്ക് സാധിച്ചത്. മൂന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോര്‍ കൂടിയാണിത്.

2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 47ന് പുറത്തായതാണ് മൂന്നാ ഇന്നിംഗ്‌സിലെ ഏറ്റവും ചെറിയ സ്‌കോര്‍. 1888ല്‍ ലോര്‍ഡ്‌സില്‍ ഇംണ്ടിനെതിരെ 60ന് പുറത്തായത് രണ്ടാം സ്ഥാനത്ത്. അതേവര്‍ഷം ഓള്‍ഡ്ട്രാഫോര്‍ഡില്‍ 70നും 1902 അതേവേദിയില്‍ 86നും ഓസീസ് പുറത്തായി. രണ്ട് തവണയും ഇംഗ്ലണ്ടായിരുന്നു എതിരാളി. ഇപ്പോള്‍ നാഗ്പൂരിലെ ഇന്നിംഗ്‌സും. 1984ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബ്രിഡ്ജ്ടൗണില്‍ 97ന് പുറത്തായതും പട്ടികയില്‍ ഉള്‍പ്പെടും.

223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിട 177, 91, ഇന്ത്യ 400.

 

LEAVE A REPLY

Please enter your comment!
Please enter your name here