വാലെന്റൈന്‍സ് ദിനത്തില്‍ പശുവിനെ കെട്ടിപ്പിടിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു

0
179

പ്രണയദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പിന്‍വലിച്ചു. ഈ ഉത്തരവ് വലിയ വിവാദത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റമെന്നറിയുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് ആഹ്വാനം ചെയ്തത്. പശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപരാമ്പര്യത്തെ നാശത്തിന്റെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നുവെന്നും ഇതിന്റെ അതിപ്രസരം മൂലം നമ്മുടെ പൈതൃകം മറുന്നു പോകാന്‍ ഇടയാക്കിയെന്നും മൃഗക്ഷേമ ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. അത് കൊണ്ടാണ് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തതെന്നും മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞിരുന്നു.

ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here