സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എസ് വൈ എസ് ഉപ്പള സോണ്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 12ന് സോങ്കലില്‍

0
128

ഉപ്പള : സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എന്ന പ്രമേയത്തില്‍ എസ് വൈ എസ് ഉപ്പള സോണ്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരി 12 ഞായര്‍ രാവിലെ 9 മണി മുതല്‍ സോങ്കാളില്‍ വെച്ച് നടക്കും.

രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ കെ എം മുഹമ്മദ് ഹാജി പാതക ഉയര്‍ത്തും. 9:15ന് സോണ്‍ പ്രസിഡന്റ് മൂസ സഖാഫി പൈവളികെ യുടെ അദ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉല്‍ഘടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രരംഭ പ്രാര്‍ത്ഥന നടത്തും. സാമൂഹിക വികസനം സാംസ ്കാരിക നിക്ഷേപം എന്ന പ്രമേയത്തില്‍ കെ അബ്ദുല്‍ കലാം മാവൂര്‍, സാമൂഹിക വികസനം ഇസ്ലാമിക കാഴ്ച്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ മൂസ സഖാഫി കളത്തുറും പ്രഭാഷണം നടത്തും.സ്വാഗത സംഘം കണ്‍വീനര്‍ സിദ്ദിഖ് ലത്തീഫി ചിപ്പാര്‍, മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് എം പി മുഹമ്മദ്, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഷഫീഖ് സഖാഫി, കെ എം അബ്ദുള്ള ഹാജി, റഷീദ് അമാനി തുടങ്ങിയവര്‍ സാനിധ്യം അരുളും.10:45ന് നടക്കുന്ന വിഷന്‍ ക്വുസ്റ്റില്‍ സോഷ്യല്‍ ആക്ടിവിസം മൗലിക വിചാരങ്ങള്‍ – സി കെ എം ഫാറൂഖ് മലപ്പുറം, സോഷ്യല്‍ ആക്ടിവിസം സാധ്യതയും പ്രയോഗവും – അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ അവതരിപ്പിക്കും. രാവിലെ 11:45ന് നടക്കുന്ന കൃഷി തൊഴില്‍, സംരംഭകത്വം വര്‍ക്ക്‌ശോപ്പില്‍ അഹമ്മദ് ഷിറിന്‍ ഉദുമ, അബ്ദു സമദ് യൂണിവേഴ്‌സിറ്റി, അബ്ദു സമദ് മദനി മണിയമ്പറ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടിന്ന് പ്രാദേശിക ചരിത്രം സെഷനില്‍ അബ്ദുല്‍ റഹ്‌മാന്‍ നഈമി, ഇബ്രാഹിം ഖലീല്‍ സഖാഫി, ആസിഫ് ഹിമമി തുടങ്ങിയവര്‍ പേപ്പര്‍ പ്രസന്റേഷന്‍ നടത്തും. ശേഷം സുലൈമാന്‍ കരിവെള്ളൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങുയവരുമായി അഭിമുഖം നടക്കും. ഉച്ചക്ക് 3 മണിക്ക് ഫോക്കസ് പോയിന്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍, ഡോക്ടര്‍ നൂറുദ്ദിന്‍ റാസി അബ്ദുല്‍ കരീം ദര്‍ഭാര്‍ കട്ട സംസാരിക്കും. 4:30ന് ഡയലോഗ് സേഷനില്‍ മഞ്ചേശ്വരം എം എല്‍ എ – എ കെ എം അഷ് റഫ് വികസന ചര്‍ച്ചയില്‍ സംബന്ധിക്കും. അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ചിപ്പാര്‍ മോടഡറേട്ട് ചെയ്യും. 5:30ന് ലിബറല്‍ മോഡേണിറ്റി, സ്ത്രീ കുടുംബം എന്ന വിഷയത്തില്‍ എസ് എസ് എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ പ്രഭാഷണം നടത്തും.

വൈകിട്ട് 6:30ന് ദി മെസ്സേജ് സംഗമത്തില്‍ യുവത്വം നിലപാട് പറയുന്നു എന്ന വിഷയത്തില്‍ കെ അബ്ദുല്‍ റഷീദ് നരിക്കോട്, നേര്‍ വഴിയുടെ ചുവടുകള്‍ എന്ന വിഷയത്തില്‍ അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന സമാപന സംഗമത്തില്‍ അനസ് സിദ്ദിഖി പ്രഭാഷണം നടത്തും. ഹാഫിള് അന്‍വര്‍ അലി സഖാഫി ആസ്വാദന സദസ്സിന്ന് നേതൃത്വം നല്‍കും. സയ്യിദ് യാസീന്‍ ഉബൈദുല്ല തങ്ങള്‍ ബായര്‍ സമാപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കും.
പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു വരുന്നു. പഴയ കാല പൈതൃകങ്ങളെ ഓര്‍മപ്പെടുത്തി ഓല പന്തലും അനുബന്ധ സൗകര്യങ്ങളും തയ്യാറായിട്ടുണ്ട്. ആത്മായനം, ഓല വരവ്, താറായി ജമാവോ, സ്മൃതി യാത്ര, ധ്വജാരവം, കുട്ടിപ്പാര്‍ലമെന്റ്, സന്ദേശ പ്രയാണം തുടങ്ങിയവ സംഘടിപ്പിച്ചു.

പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍
മൂസ സഖാഫി പൈവളിഗെ സോണ്‍ പ്രസിഡന്റ്
ഉമറുല്‍ ഫാറൂഖ് കുബണൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി, എം പി മുഹമ്മദ് സോണ്‍ പ്രസിഡന്റ് കേരള മുസ്ലിം ജമാഅത്ത്,
കെ എം മുഹമ്മദ് ഹാജി സോങ്കാല്‍ സ്വാഗത സംഘം ചെയര്‍മാന്‍,
സിദ്ദീഖ് ലത്തീഫി ചിപ്പാര്‍ സ്വാഗത സംഘം കണ്‍വീനര്‍,
സ്വാദിഖ് ആവളം ഓര്‍ഗനൈസിംഗ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here