50 മുതല്‍ 550 രൂപ വരെ വര്‍ധന: വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി

0
168

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 മുതല്‍ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയില്‍ നിന്ന് 72.05 രൂപയാക്കിയും ഉയര്‍ത്തി.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15000 ലിറ്റര്‍ വരെ സൗജന്യമായിരിക്കും. വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് ഉത്തരവ് പുറത്തിറക്കിയത്. 1000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ നിരക്ക്. ഇതിന് ശേഷം 5000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ആദ്യ സ്ലാബിന് 72.05 രൂപയാണ് പുതുക്കിയ നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here