ഇസ്താംബുള്‍∙ തുര്‍ക്കിയിലും സിറിയയിലും ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് തന്നെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് ഇരുരാജ്യങ്ങളെയും ഞെട്ടിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചനലനമുണ്ടായത്. തൊട്ടുപിന്നാലെ പതിനെട്ടോളം തുടര്‍ചലനങ്ങളുണ്ടായി.
ഇരുരാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. തുര്‍ക്കിയില്‍ പത്തോളം നഗരങ്ങളിലാണ് രൂക്ഷമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടി തീപിടിച്ചതിന്റെ വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
7.4 Earthquake in Turkey very badly shaken pic.twitter.com/6PdBtfL3E9
— Salih Taşalan (@salih453226) February 6, 2023
Multiple apartment buildings have collapsed after a powerful earthquake in southern Turkey pic.twitter.com/wydrBj94RL
— BNO News (@BNONews) February 6, 2023
MORE: Duration of Syria/Turkey #earthquake indicated by this reported video from Gaziantep of the 90 seconds+ 7.8 quake 22km away from the epicenter. pic.twitter.com/eym1zwb2hS
— Afshin Rattansi (@afshinrattansi) February 6, 2023
നൂറുവർഷങ്ങൾക്കിടയിൽ തുർക്കിയിൽ ഉണ്ടാകുന്ന ഏറ്റവും വിനാശകരമായ ഭൂകമ്പം ആണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പറഞ്ഞു. 1939ൽ കിഴക്കൻ തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 30,000 മരിച്ചിരുന്നു. അതിനോട് സമാനമായ ഭൂചലനമാണ് ഇതെന്ന് യുഎസ്ജിഎസ് പറയുന്നു.
A Massive 7.8 Magnitude Earthquake has struck Central Turkey within the last hour, Severe Damage and multiple Casualties are being reported across the Region. pic.twitter.com/qILgKNAHMK
— OSINTdefender (@sentdefender) February 6, 2023
Maraş'ta meydana gelen 7.4 büyüklügündeki depremin ardından Hatay Kırıkhan Topboğazı Köyü'nde doğalgaz borularının patlamasıyla yangın çıktı. #deprem #Gaziantep #Kahramanmaras #kayseri #Mersin #mersindeprem #sanliurfa #earthquake #ADIYAMAN #hatay pic.twitter.com/kRkjbEfKGw
— CAN TV (@cantv_tv) February 6, 2023